SlideShare una empresa de Scribd logo
1 de 1
Descargar para leer sin conexión
ഗ�ോവിന്ദച്ചാമിയെ തൂക്കേണ്ട എന്നു
തീരുമാനിച്ചത് സുപ്രീം ക�ോടതിയ�ൊന്നു
മല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ്
എന്നു ത�ോന്നിപ്പോകും ചില ധാർമിക
ര�ോഷ വികാരജീവികളുടെ പ്രകടനങ്ങൾ
കണ്ടാൽ. തൂക്കിക്കൊല്ലുന്നില്ല എന്നു
മാത്രമല്ല, ഗ�ോവിന്ദച്ചാമിയെ പദ്‌മശ്രീയ�ോ
മറ്റോ ക�ൊടുത്ത് ആദരിക്കുകയും ചെയ്തു
എന്നും ത�ോന്നിപ്പിക്കുന്നതാണ് പ�ൊതു
ജനര�ോഷം. ജനത്തെ കുറ്റംപറഞ്ഞിട്ടു
കാര്യമില്ല. ചാമിയെപ്പോലുള്ളവരെ കൈ
യിൽകിട്ടിയാൽ ചിലപ്പോൾ മഹാത്മാഗാ
ന്ധിയും ഹിംസാവാദിയായെന്നുവരും.
ഏത് പ�ൊല്ലാപ്പും സി.പി.എമ്മിന്റെ
ചുമലിൽ ചെന്നുപതിക്കുമെന്നത് ഒരു
പ�ൊതുനിയമമായിട്ടുണ്ടല്ലോ. ഗ�ോവി
ന്ദച്ചാമിയും സി.പി.എമ്മിനെ ധർമസങ്ക
ടത്തിലാക്കിയിരിക്കയാണ്. വധശിക്ഷ
നിർത്തലാക്കണമെന്ന് പാർട്ടി ഒരു
നയവും നിലപാടുമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഗ�ോവിന്ദച്ചാമിയെ രക്ഷിക്കാൻ വേണ്ടി
യാണ് 2013-ൽ ഇങ്ങനെ തീരുമാനിച്ചത്
എന്നൊന്നും പറഞ്ഞേക്കരുതേ... ഗ�ോവി
ന്ദച്ചാമിയുടെ കേസ് വിധിയാകുംമുമ്പേ,
പാർട്ടിയുടെ പ്രമേയം വായിച്ച് കേന്ദ്രസർ
ക്കാർ വധശിക്ഷ നിർത്തലാക്കിക്കളയും
എന്നു വിശ്വസിക്കാനുള്ള മൗഢ്യമ�ൊന്നും
ആർക്കുമുണ്ടാകരുത്. ഇനിയേതായാലും
ബി.ജെ.പി.ഭരണം തീരുംവരെ അങ്ങനെ
യ�ൊരു ചിന്തയേ വേണ്ട. വർഷത്തിൽ
ഒരു നൂറു പേരെയെങ്കിലും രാജ്യദ്രോഹ
ക്കുറ്റം ചുമത്തി തൂക്കിലേറ്റണമെന്ന് ക്വാട്ട
നിശ്ചയിച്ചേക്കാനും മതി.
ഏത് ദുർബല നിമിഷത്തിലാണ്
പാർട്ടി വധശിക്ഷ മനുഷ്യത്വരഹിതമാ
ണെന്ന നയം സ്വീകരിച്ചതെന്നു ചിന്തി
ച്ചുപ�ോകുന്നുണ്ടാകും സഖാക്കളിപ്പോൾ.
അത്രയ�ൊന്നും വേവലാതിപ്പെടേണ്ട
കാര്യമില്ല. എന്തെല്ലാം കാര്യങ്ങളിൽ
പാർട്ടികൾ ഒന്നു പറയുകയും വിപരീതം
പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതാണ്
ശരി എന്നു പാർട്ടി പറഞ്ഞു. ശരിയേ
ചെയ്യാവൂ എന്നാരെങ്കിലും പറഞ്ഞോ?
രാഷ്ട്രീയക�ൊലപാതകം ശരിയല്ല
എന്നാണ് പാർട്ടി നിലപാട്. എന്നുവെച്ച്,
നാളെ മുതൽ ആരെയും ക�ൊല്ലാൻ
പാടില്ല എന്ന് പാർട്ടി പറഞ്ഞോ?
അതില്ല. വധശിക്ഷ ശരിയല്ല. പക്ഷേ,
ചിലപ്പോൾ ചിലരെ നൂറുപ്രാവശ്യം
തൂക്കിക്കൊല്ലാം.
തത്ത്വം വേറെ, പ്രയ�ോഗം വേറെ
എന്ന പ്രായ�ോഗിക സിദ്ധാന്തത്തിന്റെ
ക�ോപ്പിറൈറ്റ് കമ്യൂണിസ്റ്റ് പാർട്ടികൾ
ക്ക് അവകാശപ്പെട്ടത�ൊന്നുമല്ല. ഏതു
പാർട്ടിയാണ് അങ്ങനെ പാടില്ല എന്നു
വാശി പിടിക്കാറുള്ളത്? മഹാത്മാഗാന്ധി
വധശിക്ഷയ്ക്കെതിരായിരുന്നു. പക്ഷേ,
ഗാന്ധിജി ഭഗത് സിങ്ങിന്റെ വധശിക്ഷ
യെ മൗനംക�ൊണ്ട് ശരി
വെച്ചതായി ആക്ഷേ
പമുയർന്നതാണ്.
‘സ്വതന്ത്രഭാരതത്തിൽ
കുറ്റമുണ്ടാകും, പക്ഷേ,
ശിക്ഷയുണ്ടാകില്ല.
കുറ്റം ഉണ്ടാകുന്നത്
മനസ്സിന്റെ ര�ോഗം
ക�ൊണ്ടാണ്, അതിന്
ശിക്ഷയല്ല പരിഹാരം,
ചികിത്സയാണ്’ എന്നെ
ഴുതിയതും ഗാന്ധിജി
യാണ്. അതു വേറെ
കാര്യം. നാഥുറാം
ഗ�ോഡ്‌സെയെ ഭ്രാന്താ
സ്പത്രിയിൽ ചികിത്സി
ക്കുകയല്ല തൂക്കിക്കൊല്ലുകയാണ് നെഹ്രു
ഗവണ്മെന്റ് ചെയ്തത്. ഇന്ന് ഗ�ോഡ്‌സെ
യ്ക്ക് അമ്പലം പണിയുന്നവനെ നമ്മൾ
ശിക്ഷിക്കുന്നുമില്ല, ഭ്രാന്താസ്പത്രിയിൽ
പ്രവേശിപ്പിക്കുന്നുമില്ല. മഹാകഷ്ടമാണ്.
ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച്
പ്രവർത്തിക്കലാണ് ജനാധിപത്യമെന്ന്
മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും എം.എ.
ബേബിക്കുപ�ോലും വേണമെങ്കിൽ
വാദിക്കാം. ജനഹിതമാണ് ജനാധിപത്യം.
സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗങ്ങൾ ഒരു
ഭാഗത്തും മുഴുവൻ ജനം മറുഭാഗത്തും
നിന്നാൽ സർക്കാർ എന്തുചെയ്യും? ഗ�ോ
വിന്ദച്ചാമിയെ നൂറുവട്ടം തൂക്കിക്കൊല്ലാം
എന്നു പറയാൻ ഒരു എ.കെ. ബാലനെ
ങ്കിലും വേണ്ടേ?
ല�ോകത്തിലെ നൂറ�ോളം വികസിത
ജനാധിപത്യങ്ങളില�ൊന്നും വധശിക്ഷ
യില്ലെന്ന് എം.എ. ബേബി പറയുന്ന
തിൽ കാര്യമുണ്ട്. നമ്മളെ അവരുടെ
കൂട്ടത്തിൽ ചേർക്കണമ�ോ എന്നച�ോദ്യം
പ്രസക്തമാണ്. വധശിക്ഷ വേണ്ടെന്നു
വെക്കാൻ വികസിത ജനാധിപത്യമ�ൊന്നു
മാവേണ്ട. തിരുവിതാംകൂർ രാജഭരണം
വധശിക്ഷ വേണ്ടെന്നു തീരുമാനിച്ചിരു
ന്നതാണ്. ഇന്ത്യയിൽ ചേർന്നപ്പോഴാണ്
വധശിക്ഷ തിരിച്ചുവന്നത് എന്ന്‌അധികം
പേര�ോർക്കുന്നുണ്ടാവില്ല.
നിയമനിർമാതാക്ക
ളല്ല, ജുഡീഷ്യറിയാണ്
അന്നത്തെക്കാൾ
ഗാന്ധിയന്മാരായത്
എന്നതാണ് പ്രധാന
മാറ്റം. പ�ൊടുന്നനെയു
ണ്ടായ ഒരു ര�ോഷ
ത്തിൽ കത്തിയെടുത്തു
കുത്തുകയും ആൾ
മരിച്ചുപ�ോവുകയും
ചെയ്ത കേസുകളിൽ
പ്പോലും പ്രതിയെ തൂ
ക്കിക്കൊന്ന സംഭവങ്ങ
ളുണ്ട് അമ്പതുകളിൽ.
ഇന്ന് ജന്മനാ ക്രിമിനൽ
ആണെങ്കിലും അപൂർവത്തിൽ അപൂർ
വമായ രീതിയിൽ ക�ൊന്നാലേ വധശിക്ഷ
കിട്ടൂ. ഗ�ോവിന്ദച്ചാമിയുടെ കാര്യത്തിൽ
വധശിക്ഷ വിധിച്ചാലും തൂക്കിക്കൊല്ലാൻ
പറ്റണമെന്നില്ല. കൈയില്ലാത്ത ആളെ
തൂക്കാമ�ോ എന്ന ച�ോദ്യവുമായി ആളൂര
ന്മാർ വരുമെന്നുറപ്പ്.
****
ചർച്ചചെയ്യാൻ ഒരു വിഷയവും
കിട്ടാതെ കേരളത്തിലെ എണ്ണമറ്റ
ചാനലുകൾ മൗനത്തിലായാൽ ഓണാ
ഘ�ോഷംതന്നെ മങ്ങിപ്പോകുമായിരുന്നു.
അത�ൊഴിവാക്കാനാവണം ശശികല
ടീച്ചർ മുതൽ അമിത് ഷാജി വരെയു
ള്ള ആർഷഭാരതസംസ്കാരവാദികൾ
വാമന-മഹാബലി വിഷയം എടുത്തുപു
റത്തിട്ടത്.
ബി.ജെ.പി.യുടെ അഖിലേന്ത്യാ
യ�ോഗം കേരളത്തിൽ നടക്കുന്നതി
നു ത�ൊട്ടുമുമ്പായി ഇങ്ങനെയ�ൊരു
വിഷയം കുത്തിപ്പൊക്കിയത് സമയ�ോചി
തമായിയെന്നേ പറയേണ്ടൂ. അമ്പതുക�ൊ
ല്ലംമുമ്പ് ഇതേ പാർട്ടിയുടെ ഒറിജിനൽ
രൂപത്തിന്റെ അഖിലേന്ത്യാമാമാങ്കം ക�ോ
ഴിക്കോട്ട് നടന്നപ്പോൾപ്പോലും ആരും
വാമനന്റെ ഒറിജിനൽ രൂപത്തെക്കുറിച്ച്
കേരളീയരെ ഓർമപ്പെടുത്തിയില്ല. അന്ന്
ശശികലടീച്ചറും അമിത് ഷാജിയും ഉണ്ടാ
യിരുന്നില്ലല്ലോ എന്നു ച�ോദിക്കരുത്. ഒ.
രാജഗ�ോപാലും പി. പരമേശ്വരനുമെങ്കി
ലും അന്നുണ്ടായിരുന്നല്ലോ. അന്നുതന്നെ
ഈ വിഷയം കേരളത്തിൽ ഇറക്കിയിരു
ന്നെങ്കിൽ ഹിന്ദുത്വപാർട്ടിക്ക് നിയമസഭ
യിലെന്നല്ല ഒരു പഞ്ചായത്തിൽപ്പോലും
അക്കൗണ്ട് തുറക്കാൻ പറ്റുമായിരുന്നില്ല.
ഇത്ര ബുദ്ധി അന്നു ത�ോന്നാഞ്ഞത് മഹാ
വിഷ്ണുവിന്റെ അനുഗ്രഹം ക�ൊണ്ടാണെ
ന്നു കരുതാം.
നിരാശവേണ്ട. കാലം മുന്നോട്ടാ
ണ് പ�ോകുക എന്നത�ൊക്കെ വെറും
അന്ധവിശ്വാസമാണ്. ബീഫ് തിന്നെന്നു
പറഞ്ഞും ചത്ത പശുവിന്റെ ത�ോലു
രിഞ്ഞെന്നുപറഞ്ഞും ആളെക്കൊല്ലാൻ
അന്നൊന്നും ആരും ഒരുമ്പെട്ടിട്ടില്ലല്ലോ.
ഇപ്പോൾ പണി തുടങ്ങിയാൽ ഇരു
പത്തഞ്ചുക�ൊല്ലം ക�ൊണ്ട് ഓണത്തി
ന്റെയും മാവേലിയുടെയും എല്ലാ
അവശിഷ്ടങ്ങളും മായ്ച്ചുകളയാൻ
പറ്റിയേക്കും. ശ്രമിക്കുന്നതിനെന്താണ്
തടസ്സം? ഉത്തരേന്ത്യൻ ഹിന്ദുമതത്തെ
ആഗ�ോള ഹിന്ദുമതമാക്കണം. ആചാര
ങ്ങളും ആഘ�ോഷങ്ങളും പഞ്ചായത്തു
ത�ോറും മാറാൻ പാടില്ല. എങ്ങനെയെ
ല്ലാം വേണമെന്ന് ദേശീയതലത്തിൽ
തീരുമാനിക്കും. നിലവിലുള്ള തെയ്യം,
തിറ, ഓണപ്പൊട്ടൻ, തിരുവാതിരക്കളി
തുടങ്ങിയ എന്തെല്ലാം അനാചാരങ്ങളാ
ണ് അതേപടി തുടരുന്നത്. ഇവയുടെ
യെല്ലാം പഴംകഥകളും പുരാണങ്ങളും
സൂക്ഷ്മതലത്തിൽ പരിശ�ോധിക്കാൻ ഒരു
സബ്കമ്മിറ്റിയെ നിയ�ോഗിക്കാം. ഹിന്ദി
പ്രദേശത്തെ സങ്കല്പങ്ങൾക്കെതിരായവ
ഒന്നും എവിടെയും വേണ്ട. മല്ലുകളുടെ
മുണ്ടുംമടക്കിക്കുത്തിയുള്ള നടപ്പുതന്നെ
നിര�ോധിക്കാൻ സമയമായി.
****
സൗമ്യ വധക്കേസിലെ സുപ്രീംക�ോടതി
വിധി അബദ്ധമാണെന്നോ വിഡ്ഢിത്തമാ
ണെന്നോ മറ്റോ ജസ്റ്റിസ് മാർകണ്ഡേയ
കട്ജു പറഞ്ഞതായി മാധ്യമങ്ങളിൽ
കാണുന്നുണ്ട്. കാർണ�ോന്മാർക്ക്
എവിടെയ�ോ എന്തോ ചെയ്യാമെന്നൊ
ക്കെ നാട്ടിൻപുറത്ത് പറയും. കട്ജു
എന്തുപറഞ്ഞാലും ആരും ഒന്നുംചെയ്യി
ല്ല. ഇനി വല്ല പത്രക്കാരന�ോ നിരീക്ഷ
കന്മാര�ോ വല്ലതും എഴുതിയാൽ കഥ
കഴിഞ്ഞതുതന്നെയാണ്. ക�ോടതിയല
ക്ഷ്യത്തെ പേടിയുള്ളതുക�ൊണ്ട് നമ്മള
ത�ൊന്നും കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല.
മനസ്സിലാക്കാൻ പറ്റാത്തത് ജഡ്ജിമാർ
ക്ക് എങ്ങനെയാണ് ഇങ്ങനെ അബദ്ധ
ങ്ങൾ പറ്റുന്നത് എന്നുമാത്രമാണ്. വി
ചാരണക്കോടതിയും ഹൈക്കോടതിയും
ഗ�ോവിന്ദച്ചാമിയെ തൂക്കാൻ വിധിച്ചത്
അബദ്ധമായിപ്പോയതുക�ൊണ്ടാണല്ലോ
സുപ്രീംക�ോടതി അതു തിരുത്തിയത്.
അപ്പോൾ വിചാരണക്കോടതിക്കു തെറ്റി,
ഹൈക്കോടതിക്കും തെറ്റി. ഇപ്പോൾ
കട്ജുവും മറ്റനവധി നിയമജ്ഞരും പറ
യുന്നതനുസരിച്ച് സുപ്രീം ക�ോടതിക്കും
തെറ്റി. എല്ലാവർക്കുംതെറ്റി.
മനുഷ്യർക്ക്, അവർ നിയമജ്ഞരായാ
ലും തെറ്റുപറ്റും എന്നുള്ളതുക�ൊണ്ടാണ്
തിരുത്താൻപറ്റാത്ത ശിക്ഷ, അതായത്
മരണശിക്ഷ ആർക്കും നൽകിക്കൂടാ
എന്ന് വിവേകമുള്ള മനുഷ്യർ പറഞ്ഞി
ട്ടുള്ളത്. ഗ�ോവിന്ദച്ചാമിയുടെ കുറ്റം
സംശയലേശമെന്യേ തെളിഞ്ഞിട്ടുള്ളത്
കേരളത്തിലെ പത്രവായനക്കാർക്ക് മാത്ര
മാവും. തെളിവും മ�ൊഴിയും ന�ോക്കുന്ന
വർക്ക് തെറ്റും പിഴവും പഴുതും ധാരാളം
കണ്ടേക്കാം.
ആഴ്ചകളും മാസങ്ങളും എടുത്ത്
സർവരേഖകളും വായിച്ച് വിസ്താരവും
ക്രോസ് വിസ്താരവും കഴിഞ്ഞ് തീരുമാ
നമെടുക്കുമ്പോൾ ജഡ്ജിമാർക്ക് തെറ്റാം.
മറ്റ് പ്രൊഫഷനുകളിൽ അപ്പീലുകൾ
ക്കും റിവ്യൂ പെറ്റീഷനുകൾക്കും ഒന്നും
വകുപ്പില്ല. വിസ്താരത്തിനും ക്രോസ്
വിസ്താരത്തിനുമ�ൊന്നും നേരവുമില്ല. തെ
റ്റിയാൽ മനുഷ്യൻ മരിക്കാം, ചിലപ്പോൾ
കൂട്ടത്തോടെ മരിക്കാം. ഇതിനേക്കാൾ
ചെറിയ തെറ്റുമതി ജയിലിലെത്താൻ.
ങ്ങാ... അങ്ങനെയാണ് ല�ോകം.
nprindran@gmail.com
വധശിക്ഷ വേ(ണ്ട)ണം
സാർപുതിൻ
ഡ്യൂമ തിരഞ്ഞെടുപ്പ്‌ഇന്ന്‌, റഷ്യ എങ്ങോട്ട്‌
മലയാളികൾക്ക്‌ സുപരിചിതമായ
ലെനിൻഗ്രാഡ്‌(1924-1991) ഇന്നില്ല.
പഴയ റഷ്യൻ സാമ്രാജ്യതലസ്ഥാന
മായ പെട്രോഗ്രാഡ്‌(1914-1924) ലെ
നിൻഗ്രാഡ്‌ആകുന്നതിനുംമുമ്പുള്ള
കാലത്തേക്കാണ്‌ തിരിച്ചുപോയത്‌;
വീണ്ടും സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌
കാലം. ഗൊ ഗോളിന്റെ സെന്റ്‌
പീറ്റേഴ്‌സ്‌ബർഗ്‌കഥകളിലൂടെ (അവ
സാനത്തെ മലയാളം സോവിയറ്റ്‌
എഡിഷൻ പുറത്തിറങ്ങിയത്‌1988-
ൽ മോസ്കോയിലെ റാദുഗ പബ്ളി
ഷേഴ്‌സും പ്രഭാത്‌ബുക്സും ചേർന്ന്‌)
നാം അറിഞ്ഞ സെന്റ്‌പീറ്റേഴ്‌സ്‌
ബർഗിലെ ഏറ്റവും തിരക്കുപിടിച്ച
തെരുവായ നേവ്‌സ്കി പ്രോസ്പെക്ട്‌
മറ്റേതു സുന്ദരയൂറോപ്യൻ നഗരം
പോലെയും ഇപ്പോൾ വർണശബ
ളമാണ്‌. ഒരു കാഴ്ചവസ്തുവിനരികിൽ
ഒരു മിനിറ്റ്‌നിങ്ങൾ ചെലവഴിക്കാൻ
ഉദ്ദേശിക്കുന്നുവെങ്കിൽ സെന്റ്‌പീ
റ്റേഴ്‌സ്‌ബർഗിലെ ആറു കൊട്ടാര
ങ്ങളിലായുള്ള ഹെർമിറ്റേജ്‌മ്യൂസിയം
കണ്ടുതീർക്കാൻ ചുരുങ്ങിയത്‌31വർ
ഷങ്ങളെങ്കിലും വേണമെന്നാണ്‌
കണക്ക്‌. അതാണ്‌ റഷ്യ. എന്നും
ഭാവിയുടെ കലവറയാണത്‌, ഇന്നും.
ഇന്ന്‌ റഷ്യൻ ഡ്യൂമയിലേക്കു
ള്ള തിരഞ്ഞെടുപ്പാണ്‌. ഫലമറി
യാൻ വലിയകാത്തുനിൽപ്പൊന്നും
ആവശ്യമില്ല. ‘ലോകത്തെ പിടി
ച്ചുകുലുക്കുന്ന’ ഒരട്ടിമറിക്ക്‌ അവ
സാനനിമിഷത്തിൽ റഷ്യൻജനത
വിരലനക്കുന്നില്ലെങ്കിൽ അവിടെ
ഇന്ന്‌ ക്രെംലിൻ ഭരിക്കുന്ന ‘സാർ’
ചക്രവർത്തി വ്ലാദിമിർ പുതിന്റെ
യുണൈറ്റഡ്‌ റഷ്യ പാർട്ടിതന്നെ
ഡ്യൂമയിലെ സിംഹഭാഗവും സ്വന്ത
മാക്കും. കമ്യൂണിസ്റ്റുപാർട്ടി കഷ്ടിച്ച്‌
രണ്ടാംസ്ഥാനത്തെത്തും. കാരണം
അധികാരത്തിൽ ആരാണോ
അവരെ പിന്തുണച്ചാണ്‌നൂറ്റാണ്ടു
കളായി റഷ്യൻമനസ്സിന്‌ശീലം. സാർ
ചക്രവർത്തിമാരുടെ കാലം മുതൽ
അതങ്ങനെയാണ്‌. തിരഞ്ഞെടുപ്പു
ചൂട്‌എന്നത്‌എന്തെന്ന്‌ഒരിക്കലുമറി
ഞ്ഞിട്ടില്ലാത്ത മോസ്കോയിലൂടെയും
സെന്റ്‌പീറ്റേഴ്‌സ്‌ബർഗിലൂടെയുമു
ള്ള ഒരു ഹ്രസ്വയാത്രയിൽ സോവി
യറ്റ്‌ പതനത്തിന്‌ ശേഷം ജനിച്ച
റഷ്യൻഗൈഡ്‌കെറിൽ വിവരിച്ചുത
ന്നത്‌റഷ്യയിലിപ്പോൾ ജനാധിപത്യ
രാജഭരണം (Democratic Monarchy)
ആണെന്നാണ്‌. സാർ ചക്രവർത്തിമാ
രുടെ കാലത്തിനുശേഷം കമ്യൂണിസ്റ്റ്‌
സാർ ചക്രവർത്തിമാർ വന്നു ക്രെം
ലിനിൽ. പുതിനാണ്‌പുതിയ ‘സാർ.’
ഇവിടെ ഒരു തിരഞ്ഞെടുപ്പ്‌നട
ക്കുന്നു എന്നുപോലും മനസ്സിലാകില്ല
റഷ്യയിലൂടെ സഞ്ചരിക്കുമ്പോൾ. തി
രഞ്ഞെടുപ്പെന്നാൽ പ്രകടനങ്ങളും
കൊടിതോരണങ്ങളും തെരുവിലെ
കൊട്ടിക്കലാശങ്ങളു
മൊക്കെ കണ്ടുശീലിച്ച ഇന്ത്യൻമന
സ്സിന്‌ഒരിക്കലും പൊരുത്തപ്പെടാനാ
കില്ല അത്രമേൽ അദൃശ്യമായ റഷ്യൻ
തിരഞ്ഞെടുപ്പിന്റെ നിശ്ശബ്ദരീതി
കൾ. അധികാരക്കസേരയിലുള്ളവർ
പറയുന്നതെന്തോ അതാണ്‌എന്നും
ഇവിടെ ജനാധിപത്യം.
ഒറ്റനോട്ടത്തിൽ പുതിയ
കാലത്തോ ട്‌സെന്റ്‌പീറ്റേഴ്‌സ്‌ബർ
ഗ്‌പൊരുത്തപ്പെട്ടുകഴിഞ്ഞു. ഉറക്ക
മില്ലാത്ത നഗരമാണത്‌. യുെനസ്കോ
പൈതൃക പട്ടികയിലുള്ള ആ നഗര
ത്തിലേക്ക്‌ ലോകം ഇന്നൊഴുകി
ക്കൊണ്ടേയിരിക്കുന്നു. എന്നാൽ,
മോസ്കോ വ്യത്യസ്തമാണ്‌. മോസ്കോ
വിമാനത്താവളത്തിൽ വന്നിറങ്ങു
മ്പോൾത്തന്നെ തിരിച്ചറിയാനാവും
ആ നഗരത്തെ ഗ്രസിച്ചിരിക്കുന്ന
മ്ളാനത. നഷ്ടപ്രതാപത്തിന്റെ ഖേദം
മുഴുവനും ആവാഹിച്ച്‌, അധികാര
ത്തിന്റെ നിതാന്തമായ നോട്ടത്തി
നുകീഴിൽ പകച്ചുജീവിക്കുന്നതിന്റെ
ബദ്ധപ്പാടുകൾ മോസ്കോയുടെ
മുഖത്ത്‌ കാണാം. വസന്തത്തിനു
വരെ അവിടെ ശൈത്യം ബാധി
ച്ചിരിക്കുന്നു. ‘തിരഞ്ഞെടുപ്പോ?!’
ചോദ്യചിഹ്നവും ആശ്ചര്യചിഹ്നവും
ഒത്തൊരുമിച്ച്‌ചേരുന്ന മുഖഭാവം
മാത്രമായിരുന്നു അതിനെക്കുറിച്ച്‌
ചോദിച്ച മിക്കവാറും പേരുടെ പ്ര
തികരണം.
പുതിയ റഷ്യൻ സഞ്ചാരങ്ങളിൽ
റെഡ്‌സ്ക്വയറും ക്രെംലിൻ കൊട്ടാര
വും പള്ളികളുമുണ്ടെങ്കിലും ലെ
നിൻമുസോ ളിയമില്ല. യൂറോപ്യൻ/
അമേരിക്കൻ സഞ്ചാരകമ്പനികളെ
ാന്നും ലെനിൻ മുസോളിയം പ്രോ
ത്സാഹിപ്പിക്കുന്നില്ല എന്നറിഞ്ഞത്‌
റഷ്യയിലെത്തിയപ്പോ ഴാണ്‌. റെ
ഡ്‌സ്ക്വയറിലെക്രെംലിൻ കൊട്ടാര
പരിസരത്തിൽ തന്നെയാണ്‌
ലെനിൻ മുസോളിയം. എന്നാൽ,
ഇന്ന്‌കൊട്ടാരത്തിൽ നിന്ന്‌മുസോ
ളിയത്തിലെത്താൻ ചുറ്റിവളഞ്ഞുവേ
ണം പോകാൻ. എത്ര മറവുചെയ്യാൻ
ശ്രമിച്ചിട്ടും അത്‌ഒരു ശാശ്വത ഓർ
മപ്പെടുത്തലിന്റെ ശവകുടീരമായി
നിലകൊള്ളുന്നു. ലെനിൻ അവിടെ
ഉറങ്ങുന്നു. ഈ ലോകം 1924-ലാണ്‌
എന്നപോലെ.
റഷ്യൻ കമ്യൂണിസ്റ്റ്‌പാർട്ടി പക്ഷേ
ഏറെ മാറി. സ്റ്റാലിനാണ്‌പാർട്ടിയു
ടെ മുന്നണിപ്പോരാളി. പാർട്ടിയുടെ
അന്താരാഷ്ട്ര വിഭാഗവുമായി ബന്ധ
പ്പെടാനുള്ള ദീർഘനാളത്തെ ശ്രമ
ഫലമായാണ്‌ അവർ വാതിൽ തു
റന്നുതന്നത്‌. ചിത്രകാരനും സോവി
യറ്റ്‌അവാർഡ്‌ജേതാവുമായ പാർ
ട്ടിയുടെ പ്രചാരണവിഭാഗത്തിന്റെ
ചുമതലവഹിക്കുന്ന ഡിസൈനർ
ഇഗോർ പെട്രിജിൻ റോഡിയോനേ
ാവ്‌ റഷ്യൻ തിരഞ്ഞെടുപ്പിന്‌ ഉപ
യോഗിക്കുന്ന മാർക്സ്‌, എംഗൽസ്‌,
ലെനിൻ, സ്റ്റാലിൻ എന്നിവരുടെ
പോസ്റ്ററുകൾ അയച്ചുതന്നു. പഴയ
പ്രതിച്ഛായകൾ ഉടച്ചുവാർക്കുകയാ
ണ്‌ഇഗോറും റഷ്യൻ കമ്യൂണിസ്റ്റ്‌പാർ
ട്ടിയും. റഷ്യയെ ഒറ്റപ്പെടുത്താനുള്ള
വൈദേശികാധിപത്യത്തിനെതിരെ
യുള്ള നീക്കത്തിൽ കമ്യൂണിസ്റ്റ്‌പാർ
ട്ടിയുടെ നയങ്ങളെ പഴയ കെ.ജി.ബി.
ലഫ്‌റ്റനന്റ്‌ കേണലായ വ്ളാദിമിർ
പുതിൻ കണക്കിലെടുക്കുന്നുമുണ്ട്‌.
ആരൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചി
ട്ടും ലെനിനെ ക്രെംലിനിൽ തന്നെ
ഉറങ്ങാനനുവദിക്കുന്നതിൽ പുതിൻ
ഉദാരമനസ്കനുമാണ്‌; ഉണരാൻ അനു
വദിക്കാതെ. രണ്ടു സാർ ചക്രവർത്തി
മാർ ക്രെംലിനിൽ ഒരേസമയത്ത്‌
അസാധ്യമാണെന്നത്‌ ആർക്കാണ
റിയാത്തത്‌! ക്രെംലിനിൽ ലെനിൻ
ഉറങ്ങുമ്പോൾ പുതിൻ ഉണർന്നി
രിക്കും. അതാണ്‌റഷ്യൻ രാഷ്ട്രീയം.
കെ.ടി.കുഞ്ഞിക്കണ്ണൻ
റഷ്യൻ ഫെഡറൽ അസംബ്ലിയുടെ അധ�ോ
സഭയായ ഡ്യൂമയിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ്
നടക്കുകയാണ്. ഒക്ടോബർവിപ്ലവത്തിന്റെ
ശതാബ്ദിവർഷത്തിൽ നടക്കുന്ന പാർലമെന്റ്
തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ വലിയ മു
ന്നേറ്റങ്ങൾ നടത്തുമെന്നാണ് പല മാധ്യമങ്ങളും
രാഷ്ട്രീയപണ്ഡിതരും നിരീക്ഷിക്കുന്നത്. ഗ്ലാസ്‌ന�ോ
സ്റ്റെന്നും പെരിസ്‌ട്രോയിക്കയെന്നും നാമകരണം
ചെയ്യപ്പെട്ട പ്രതിവിപ്ലവത്തിലൂടെ സ�ോവിയറ്റ്
യൂണിയനും സ�ോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയും
ഇല്ലാതാക്കപ്പെടുകയായിരുന്നല്ലോ. സ�ോവിയറ്റ്
യൂണിയന്റെ ശിഥിലീകരണത്തിനുശേഷം 27
വർഷം പിന്നിടുമ്പോൾ ല�ോകവും പഴയ സ�ോവി
യറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന രാജ്യങ്ങളും
നവലിബറൽ ചൂഷണനയങ്ങളുടെ ഇരകളായി
നരകിക്കുകയാണ്. സ�ോഷ്യലിസ്റ്റ് സമ്പന്നതയിൽ
നിന്ന്‌സ്വന്തം രാജ്യത്തെ പട്ടിണിയിലേക്കും ത�ൊ
ഴിലില്ലായ്മയിലേക്കും തള്ളിവിട്ട യെത്‌സിന്റെയും
പുതിന്റെയുമ�ൊക്കെ നവലിബറൽ നയങ്ങൾ
ക്കെതിരായി തിളച്ചുമറിയുന്ന രാഷ്ട്രീയസാഹച
ര്യമാണ് റഷ്യൻഗ്രാമങ്ങളിലും നഗരങ്ങളിലും
വളർന്നുവന്നിരിക്കുന്നത്. പഴയ സ�ോഷ്യലിസ്റ്റ്
സ്വപ്നങ്ങളുടേതായ സ�ോവിയറ്റ് ഗൃഹാതുരത്വം
ഈ റിപ്പബ്ലിക്കുകളിലെല്ലാം ശക്തമാവുകയാ
ണെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്.
‘സ്പുട്‌നിക് ന്യൂസ്’ സ�ോവിയറ്റ് റിപ്പബ്ലിക്കിന്റെ
ഭാഗമായിരുന്ന 11 രാജ്യങ്ങളിൽ നടത്തിയ ഒരു
സർവേ ചൂണ്ടിക്കാട്ടുന്നത്, 35 വയസ്സിനുമുക
ളിലുള്ള പൗരന്മാരിൽ ഭൂരിപക്ഷവും സ�ോഷ്യ
ലിസവും സ�ോവിയറ്റ് യൂണിയനും തിരിച്ചുവ
രണമെന്ന് ആഗ്രഹിക്കുന്നവരാണെന്നാണ്.
റഷ്യക്കകത്താണെങ്കിൽ യെത്‌സിനെത്തുടർന്ന്
അധികാരമേറ്റെടുത്ത പുതിനും അദ്ദേഹത്തി
ന്റെ പാർട്ടിയായ യുണൈറ്റഡ് റഷ്യൻപാർ
ട്ടിക്കുമെതിരായി ശക്തമായ ജനവികാരമാണ്
നിലനിൽക്കുന്നത്. നാഷണൽ െഡമ�ോക്രാറ്റിക്
പാർട്ടിയുടെ കടുത്ത യാഥാസ്ഥിതിക നിലപാ
ടുകൾക്കും പുതിന്റെ ക�ോർപ്പറേറ്റ് അനുകൂ
ലനയങ്ങൾക്കുമെതിരെ ത�ൊഴിലാളികളെയും
മധ്യവർഗവിഭാഗങ്ങളെയും ഗ്രാമീണജനതയെ
യും അണിനിരത്തുന്ന പ്രക്ഷോഭസമരങ്ങളിലൂ
ടെയാണ് റഷ്യൻ കമ്യൂണിസ്റ്റുപാർട്ടി ശക്തമായ
സ്വാധീനംനേടിയെടുത്തിരിക്കുന്നത്. അത് മ�ോ
സ്കോയിൽനിന്ന്‌സൈബീരിയ ഉൾപ്പെടെയുള്ള
വിദൂരപ്രവിശ്യകളിലേക്ക് അതിന്റെ സ്വാധീനം
വ്യാപിപ്പിച്ചിരിക്കയാണ്.
റഷ്യയിൽ നിലവിലുള്ള പാർലമെന്റിൽത്ത
ന്നെ ഭരണകക്ഷിയായ യുണൈറ്റഡ് പാർട്ടി
കഴിഞ്ഞാൽ രണ്ടാമത്തെ കക്ഷി റഷ്യൻ കമ്യൂ
ണിസ്റ്റ് പാർട്ടിയാണ്. ആകെയുള്ള 450 അംഗ
ഡ്യൂമയിൽ യുണൈറ്റ
ഡ് റഷ്യൻ പാർട്ടിക്ക്
238 സീറ്റും കമ്യൂണിസ്റ്റ്
പാർട്ടിക്ക് 92 സീറ്റുമാ
ണുള്ളത്. കഴിഞ്ഞ
ത ി ര ഞ്ഞെ ടുപ്പി ൽ
കമ്യൂണിസ്റ്റ് പാർട്ടി
യുടെ ജനസ്വാധീന
ത്തെ അട്ടിമറിക്കാൻ
വലതുപക്ഷ മാധ്യ
മസഹായത്തോടെ
തിരഞ്ഞെടുപ്പ് നടപ
ടികളിൽത്തന്നെ അട്ടി
മറിയും അവിഹിത ഇട
പെടലുകളുമുണ്ടായി.
ഇന്നിപ്പോൾ റഷ്യൻ
കമ്യൂണിസ്റ്റ് പാർട്ടി ബഹുജനസമരങ്ങളിലും
തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും നിർണായ
കസാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്ന രീതിയിൽ
ജനസ്വാധീനം നേടിയെടുത്തിരിക്കുന്നുവെന്നാ
ണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. മാറിയ
സാഹചര്യത്തെയും പുതുതലമുറകളുടെ മന�ോ
ഭാവങ്ങളെയും അഭിസംബ�ോധനചെയ്യാൻ കഴി
യുന്ന പ്രചാരണപരിപാടികളും ആശയക്യാമ്പ
യിനുകളുമാണ് അവർ നടത്തുന്നത്. ഈയ�ൊരു
സാഹചര്യംതന്നെയാണ് 2016-ലെ തിരഞ്ഞെടു
പ്പിൽ കമ്യൂണിസ്റ്റുകാർ
നിർണായകമുന്നേറ്റം
നടത്തുമെന്ന് കരുതു
ന്നതിന് ന്യായം.
സ�ോവിയറ്റ് യൂണി
യന്റെ തകർച്ചയ്ക്കു
ശേഷം നവലിബറൽ
നയങ്ങളുടെ സൗകര്യ
ങ്ങളും സൗജന്യങ്ങളും
ഉപയ�ോഗിച്ച് വളർന്നു
വന്ന മാഫിയാസംഘ
ങ്ങൾക്കും വിഭവങ്ങൾ
കൈയടക്കുന്ന ക�ോർ
പ്പറേറ്റുകൾക്കുമെതി
രെ മധ്യവർഗ വിഭാഗ
ങ്ങൾക്കിടയിൽനിന്ന്‌
വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്.
പുതിൻഭരണത്തെ പിടിച്ചുകുലുക്കിയ കലാപ
സമാനമായ പ്രക്ഷോഭങ്ങൾ മ�ോസ്കോ അടക്ക
മുള്ള നഗരങ്ങളിൽ അരങ്ങേറി. പ്രക്ഷുബ്ധമായ
ഈയ�ൊരു സാഹചര്യത്തിന്റെ സമ്മർദത്തിലാ
ണ് റഷ്യൻജനതയിൽ ആഴത്തിൽ വേരുകളുള്ള
സ�ോഷ്യലിസ്റ്റ് സ്വപ്നങ്ങളെ തല�ോടാനും റഷ്യൻ
കമ്യൂണിസ്റ്റുപാർട്ടി മുന്നോട്ടുവെച്ച പത്തിനപ
രിപാടിയും പല പ്രമേയങ്ങളും പുതിൻ അം
ഗീകരിക്കാൻ നിർബന്ധിതനായത്. അതിന്റെ
ഭാഗമായാണ് പുതിൻ ദേശസാത്‌കരണ വ്യവ
സായനയം പ്രഖ്യാപിച്ചത്. റഷ്യയിലെ ഗ്രാമങ്ങളി
ലും നഗരങ്ങളിലും നവലിബറൽ നയങ്ങൾക്കും
പുതിന്റെയും മെദ്‌വദേവിന്റെയും രാഷ്ട്രീയനാ
ടകങ്ങൾക്കുമെതിരായ പ്രതിഷേധമാണുള്ളത്.
വലതുപക്ഷ നാഷണൽ െഡമ�ോക്രാറ്റിക് പാർട്ടി
ക്കും പുതിന്റെ യുണൈറ്റഡ് റഷ്യൻ പാർട്ടിക്കും
കനത്ത പ്രഹരമേൽപ്പിക്കാൻ ഗെന്നഡിഷുഗാ
ന�ോവ് നേതൃത്വംനൽകുന്ന റഷ്യൻ കമ്യൂണിസ്റ്റ്
പാർട്ടിക്ക് കഴിയുമെന്ന വിലയിരുത്തലിന്റെ
അടിസ്ഥാനവും ഇതുതന്നെ.
റഷ്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിരവധി
തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ പ്രവർത്തനമാരംഭി
ച്ചിട്ടുണ്ട്. ഇവയ്ക്ക് സംഘടനാപരമായ കെട്ടുറപ്പോ
ജനകീയസ്വാധീനമ�ോ ഉണ്ടെന്ന് പറയാനാവില്ല.
പക്ഷേ, സ�ോവിയറ്റ് യൂണിയന്റെ ശിഥിലീകരണ
ത്തിനുശേഷം മുതലാളിത്തനയങ്ങൾ സൃഷ്ടിച്ച
പ്രതിസന്ധിക്കെതിരെ ശക്തമായ ആശയപ്രചാ
രണമാണ് ഈ ഗ്രൂപ്പുകൾ നടത്തിക്കൊണ്ടിരി
ക്കുന്നത്.
തീക്ഷ്ണമാകുന്ന മുതലാളിത്ത പ്രതിസന്ധി
മാർക്സിസത്തിന്റെയും സ�ോഷ്യലിസത്തിന്റെ
യും പ്രസക്തിയെ വീണ്ടും കണ്ടെത്തുന്നതി
ലേക്കാണ് മുതലാളിത്ത പണ്ഡിതരെപ്പോലും
എത്തിച്ചിരിക്കുന്നത്. ഒക്ടോബർ വിപ്ലവത്തിന്റെ
ജന്മശതാബ്ദിവർഷത്തിൽ റഷ്യൻ പാർലമെന്റ്
തിരഞ്ഞെടുപ്പിലെ കമ്യൂണിസ്റ്റ് മുന്നേറ്റം ല�ോക
മെമ്പാടുമുള്ളമുതലാളിത്തവിരുദ്ധശക്തികൾക്ക്
ആവേശംപകരുമെന്ന കാര്യത്തിൽ സംശയമില്ല.
(കോഴിക്കോട്ടെ കേളുഏട്ടൻ
പഠന ഗവേഷണ കേന്ദ്രം
ഡയറക്ടറാണ്‌ലേഖകൻ)
റഷ്യ ആരുഭരിക്കും എന്ന
ചോദ്യത്തിന്‌ഒരുത്തരമേയുള്ളൂ
വ്ളാദിമിർ പുതിൻ.
-ക്രെംലിനിൽ ഇന്നുള്ള
ഏക സാർചക്രവർത്തി.
മോസ്കോ സന്ദർശിച്ച
മാതൃഭൂമി ന്യൂസ്‌എഡിറ്റർ
പ്രേംചന്ദ്‌എഴുതുന്നു
കമ്യൂണിസ്റ്റുകാർ
തിരിച്ചുവരുമ�ോ?
റഷ്യൻ കമ്യൂണിസ്റ്റ്‌നേതാവ്‌ഷ്യുഗാനോവ്‌
സ്റ്റാലിൻ, ലെനിൻ, മാർക്സ്‌എന്നിവരെ
ആസ്പദമാക്കി റഷ്യൻ കമ്യൂണിസ്റ്റ്‌
പാർട്ടിക്കായി ഇഗോർ തയ്യാറാക്കിയ
'ന്യൂജെൻ' പോസ്റ്ററുകൾ
അരുണാചൽപ്രദേശിൽ ഒരു വർഷമായി നടന്നുകൊണ്ടിരുന്ന
കക്ഷിരാഷ്ട്രീയ നാടകം വിചിത്രമായൊരു സമാപ്തിയിലെത്തിയി
രിക്കുന്നു. മുഖ്യമന്ത്രിയുൾപ്പെടെ നാല്പത്തിമൂന്ന്‌നിയമസഭാം
ഗങ്ങൾ കോൺഗ്രസ്‌പാർട്ടി വിട്ട്‌ അരുണാചൽ പീപ്പിൾസ്‌
പാർട്ടിയെന്ന പ്രാദേശികകക്ഷിയിൽ ചേക്കേറുക, രണ്ടുമാസം
മുൻപു വരെ മുഖ്യമന്ത്രിയായിരുന്ന ഒരാൾ മാത്രം കോൺഗ്രസ്‌
നിയമസഭാകക്ഷിയിൽ ബാക്കിയാവുക, അധികാരവടംവലിയിൽ
സ്ഥാനംപോയ മുൻ മുഖ്യമന്ത്രി ആത്മഹത്യചെയ്യുക -ഇന്ത്യൻ
ജനാധിപത്യത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാ
ത്ത നാടകങ്ങളാണ്‌കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടയിൽ ആ
വടക്കുകിഴക്കൻ സംസ്ഥാനത്ത്‌അരങ്ങേറിയത്‌. കോൺഗ്രസി
ലെ ആഭ്യന്തരത്തർക്കങ്ങളെത്തുടർന്ന്‌സ്ഥാനമൊഴിഞ്ഞ നബാം
തുക്കിക്കുപകരം സമവായസ്ഥാനാർഥിയായി മുഖ്യമന്ത്രിസ്ഥാ
നമേറ്റ പേമ ഖണ്ഡു, നാല്പത്തിരണ്ട്‌എം.എൽ.എ.മാർക്കൊപ്പം
പി.പി.എ. എന്ന പീപ്പിൾസ്‌പാർട്ടി ഓഫ്‌അരുണാചൽപ്രദേ
ശിൽ ചേർന്ന അപൂർവസംഭവമാണ്‌ഇപ്പോൾ ഉണ്ടായിരിക്കു
ന്നത്‌. ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ.യുടെ ഘടകകക്ഷി
യാണ്‌ആ കക്ഷി.
ഇന്ത്യൻ രാഷ്ട്രീയ മഹാകഥയിൽ ‘ആയാറാം ഗയാറാം’ എന്നു
വിളിക്കപ്പെടുന്ന 1980-ലെ ഹരിയാണാ രാഷ്ട്രീയ സർക്കസ്‌
മാത്രമേ ഇതിനു തുല്യമായുള്ളൂ. ‘രാഷ്‌ട്രീയ സർക്കസ്‌’ എന്നു
സുപ്രീംകോടതി വിളിച്ച അരുണാചലിലെ കസേരകളി ആരംഭിച്ച
ത്‌നബാം തുക്കി മുഖ്യമന്ത്രിയായി അധികാരമേറ്റ 2011 നവംബർ
ഒന്നുതൊട്ടാണ്‌. നബാമിന്റെ സഹോദരൻ റേബിയ തുക്കിയാ
യിരുന്നു നിയമസഭാ സ്പീക്കർ. ഒരു മാസം കഴിഞ്ഞു നടത്തിയ
മന്ത്രിസഭാ പുനഃസംഘടനയിൽ നബാം തുക്കി ആരോഗ്യമന്ത്രി
കലിഖോ പുളിനെ ഒഴിവാക്കി. 2015ൽ കലിഖോ പുൾ കോൺ
ഗ്രസിൽനിന്നു പുറത്താക്കപ്പെട്ടു. നരേന്ദ്രമോദി സർക്കാർ നി
യമിച്ച ഗവർണർ ജ്യോതിപ്രസാദ്‌രാജ്‌ഖോവ എത്തിയതോടെ
അരുണാചലപ്രദേശം രാഷ്ട്രീയക്കളിക്കളമായി. തുക്കിക്കെതിരെ
നീങ്ങിയ 14 കോൺഗ്രസ്‌വിമത എം.എൽ.എ.മാരെ അയോ
ഗ്യരാക്കിയ സ്പീക്കറെ പുറത്താക്കാനുള്ള കളിക്കും ഗവർണർ
കൂട്ടുനിന്നു. തുക്കിപക്ഷവും വിമതപക്ഷവും വെവ്വേറെ നിയമ
സഭാസമ്മേളനം ചേരുകയും വിമതർ മുഖ്യമന്ത്രിയിൽ അവിശ്വാ
സം രേഖപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങൾ വഷളായി.
കലിഖോ പുളിന്റെ നേതൃത്വത്തിൽ പതിനൊന്ന്‌ബി.ജെ.പി.
എം.എൽ.എ.മാരുടെ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനും
ഗവർണർ കൂട്ടുനിന്നു. പക്ഷേ, സുപ്രീംകോടതി ഗവർണറുടെ
നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട്‌ 2016 ജൂലായ്
13-ന്‌നബാം തുക്കിയെ മുഖ്യമന്ത്രിസ്ഥാനത്തു പുനഃസ്ഥാപി
ച്ചു. ആക്ടിങ് ഗവർണർ തഥാഗത റോയ്‌ആവശ്യപ്പെട്ടപ്രകാരം
സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിയിരുന്ന തുക്കി, പിറ്റേന്നു
രാജിവെക്കുകയും മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മകൻ
പേമ ഖണ്ഡു പുതിയ മുഖ്യനായി സ്ഥാനമേൽക്കുകയും ചെയ്തു.
അധികാരവും പാർട്ടിയും നഷ്ടപ്പെട്ട മുൻ മുഖ്യമന്ത്രി കലിഖോ
പുൾ ഔദ്യോഗികവസതിയിൽ തൂങ്ങിമരിച്ചിടത്താണ്‌ഇന്ത്യൻ
ജനാധിപത്യത്തിലെ ഈ ദുരന്തനാടകം അവസാനിച്ചത്‌.
നാടകം വീണ്ടും തുടരുന്നു. അവസാനത്തിനുശേഷമുള്ള ആ
തുടക്കത്തിന്റെ നാന്ദിയാണ്‌പേമ ഖണ്ഡുവിന്റെ നേതൃത്വ
ത്തിൽ അരുണാചൽ പീപ്പിൾസ്‌പാർട്ടിയിലേക്കുള്ള കൂറുമാ
റ്റത്തിൽ കാണാവുന്നത്‌. കൂറുമാറ്റനിയമ പ്രകാരം തെറ്റെന്നു
വിധിക്കാനാവാത്ത ഈ വഴിപിരിയലിന്‌പേമ ഖണ്ഡുവിനും
സംഘത്തിനുംഅരുണാചൽപ്രദേശിന്റെപ്രാദേശികസ്വത്വവും
വികസനപ്രശ്നങ്ങളും ഉൾപ്പെടെയുള്ള ഒട്ടേറെ ന്യായങ്ങൾ പറ
യാനുണ്ട്‌. ഈ കസേരകളിയിൽ അവസാനത്തെ ചിരി ബി.ജെ.
പി.യുടേതും എൻ.ഡി.എ.യുടേതുമാവാമെങ്കിലും കക്ഷിരാഷ്ട്രീ
യാധിഷ്ഠിതമായ ജനാധിപത്യസങ്കല്പത്തിന്‌ഒത്തുപോകുന്നതല്ല
ജനപ്രതിനിധികളുടെ സ്വേച്ഛപ്രകാരമുള്ള ‘ആയാറാം ഗയാറാം’
പാരമ്പര്യം. വടക്കുകിഴക്കിന്റെ സ്വത്വപരമായ പ്രശ്നങ്ങൾ മന
സ്സിലാക്കുന്നതിൽ തങ്ങൾ പരാജയപ്പെടുകയാണോ എന്നു
സ്വയം ചോദിക്കേണ്ടത്‌ ഡൽഹിയിലെ കോൺഗ്രസ്‌ നേതൃ
ത്വമാണ്‌. ഇന്ത്യയുടെ ദേശീയ വൈരുദ്ധ്യങ്ങൾ മനസ്സിലാക്കു
ന്നതിലുള്ള തങ്ങളുടെ ദൗർബല്യമാണ്‌, പ്രാദേശിക സംസ്കൃ
തികളെയും സ്വത്വങ്ങളെയും അധികാര ലക്ഷ്യോന്മുഖമായ
പുതിയൊരു ദേശീയതാവ്യവഹാരത്തിലേക്ക്‌കൂട്ടിയണയ്ക്കാൻ
ബി.ജെ.പി.യെ സഹായിക്കുന്നതെന്ന്‌കോൺഗ്രസ്‌മാത്രമല്ല,
സോഷ്യലിസ്റ്റുകളും ഇടതുപക്ഷവും തിരിച്ചറിഞ്ഞാലേ ഇന്ത്യൻ
ജനാധിപത്യം അതിന്റെ ബഹുലതയിലും ബഹുസ്വരതയിലും
തുടർന്നുപോകൂ.
സമാധാനം ഉള്ളിൽനിന്നും വരേണ്ടതത്രെ
ബുദ്ധൻ
അരുണാചലത്തിൽനിന്നുള്ള
സന്ദേശങ്ങൾഅവഗണിക്കരുത്‌
abcdeNRE
2016 സപ്തംബർ 18 ഞായറാഴ്ച
1192 കന്നി 2 രേവതി 46k ദ്വിതീയ 30 1938 ഭാദ്രം 27 1437 ദുൽഹജ്ജ്‌16

Más contenido relacionado

Destacado (12)

Ppt media visual
Ppt media visualPpt media visual
Ppt media visual
 
Audio media_Edtech101THX
Audio media_Edtech101THXAudio media_Edtech101THX
Audio media_Edtech101THX
 
Audio media resources
Audio media resourcesAudio media resources
Audio media resources
 
Audio media.ppt
Audio media.pptAudio media.ppt
Audio media.ppt
 
CHARACTERISTICS OF AURAL AND AUDIO MEDIA
CHARACTERISTICS OF AURAL  AND  AUDIO MEDIACHARACTERISTICS OF AURAL  AND  AUDIO MEDIA
CHARACTERISTICS OF AURAL AND AUDIO MEDIA
 
Visual media
Visual mediaVisual media
Visual media
 
EdTech101 THW - Visual Media
EdTech101 THW - Visual MediaEdTech101 THW - Visual Media
EdTech101 THW - Visual Media
 
[EDUCATIONAL TECHNOLOGY 2] Audio media
[EDUCATIONAL TECHNOLOGY 2] Audio media[EDUCATIONAL TECHNOLOGY 2] Audio media
[EDUCATIONAL TECHNOLOGY 2] Audio media
 
Audio media
Audio mediaAudio media
Audio media
 
visual media.ppt
visual media.pptvisual media.ppt
visual media.ppt
 
Digital Storytelling
Digital StorytellingDigital Storytelling
Digital Storytelling
 
Five Fun Activities to Build Listening Skills
Five Fun Activities to Build Listening SkillsFive Fun Activities to Build Listening Skills
Five Fun Activities to Build Listening Skills
 

Más de premchand p

Más de premchand p (20)

iffk
iffkiffk
iffk
 
iffi
iffiiffi
iffi
 
Leviathan
LeviathanLeviathan
Leviathan
 
Power
PowerPower
Power
 
Cinema cinema
Cinema cinemaCinema cinema
Cinema cinema
 
Diabetics kerala
Diabetics keralaDiabetics kerala
Diabetics kerala
 
M.v.ragavan
M.v.ragavanM.v.ragavan
M.v.ragavan
 
Editorial
EditorialEditorial
Editorial
 
Nilppu samaram
Nilppu samaramNilppu samaram
Nilppu samaram
 
on internet hartal
on internet hartalon internet hartal
on internet hartal
 
Buddha
BuddhaBuddha
Buddha
 
Public
PublicPublic
Public
 
Coconut
CoconutCoconut
Coconut
 
Spiritual
SpiritualSpiritual
Spiritual
 
Caste
CasteCaste
Caste
 
mathrubhumi editorial today
mathrubhumi editorial todaymathrubhumi editorial today
mathrubhumi editorial today
 
mathrubhumi editorial today
mathrubhumi editorial todaymathrubhumi editorial today
mathrubhumi editorial today
 
mathrubhumi editorial
mathrubhumi editorialmathrubhumi editorial
mathrubhumi editorial
 
Mathrubhumi editorial 3-5-2014
Mathrubhumi editorial 3-5-2014Mathrubhumi editorial 3-5-2014
Mathrubhumi editorial 3-5-2014
 
joy mathew on guruvayurappan college
joy mathew on guruvayurappan collegejoy mathew on guruvayurappan college
joy mathew on guruvayurappan college
 

russian election

  • 1. ഗ�ോവിന്ദച്ചാമിയെ തൂക്കേണ്ട എന്നു തീരുമാനിച്ചത് സുപ്രീം ക�ോടതിയ�ൊന്നു മല്ല, മുഖ്യമന്ത്രി പിണറായി വിജയനാണ് എന്നു ത�ോന്നിപ്പോകും ചില ധാർമിക ര�ോഷ വികാരജീവികളുടെ പ്രകടനങ്ങൾ കണ്ടാൽ. തൂക്കിക്കൊല്ലുന്നില്ല എന്നു മാത്രമല്ല, ഗ�ോവിന്ദച്ചാമിയെ പദ്‌മശ്രീയ�ോ മറ്റോ ക�ൊടുത്ത് ആദരിക്കുകയും ചെയ്തു എന്നും ത�ോന്നിപ്പിക്കുന്നതാണ് പ�ൊതു ജനര�ോഷം. ജനത്തെ കുറ്റംപറഞ്ഞിട്ടു കാര്യമില്ല. ചാമിയെപ്പോലുള്ളവരെ കൈ യിൽകിട്ടിയാൽ ചിലപ്പോൾ മഹാത്മാഗാ ന്ധിയും ഹിംസാവാദിയായെന്നുവരും. ഏത് പ�ൊല്ലാപ്പും സി.പി.എമ്മിന്റെ ചുമലിൽ ചെന്നുപതിക്കുമെന്നത് ഒരു പ�ൊതുനിയമമായിട്ടുണ്ടല്ലോ. ഗ�ോവി ന്ദച്ചാമിയും സി.പി.എമ്മിനെ ധർമസങ്ക ടത്തിലാക്കിയിരിക്കയാണ്. വധശിക്ഷ നിർത്തലാക്കണമെന്ന് പാർട്ടി ഒരു നയവും നിലപാടുമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഗ�ോവിന്ദച്ചാമിയെ രക്ഷിക്കാൻ വേണ്ടി യാണ് 2013-ൽ ഇങ്ങനെ തീരുമാനിച്ചത് എന്നൊന്നും പറഞ്ഞേക്കരുതേ... ഗ�ോവി ന്ദച്ചാമിയുടെ കേസ് വിധിയാകുംമുമ്പേ, പാർട്ടിയുടെ പ്രമേയം വായിച്ച് കേന്ദ്രസർ ക്കാർ വധശിക്ഷ നിർത്തലാക്കിക്കളയും എന്നു വിശ്വസിക്കാനുള്ള മൗഢ്യമ�ൊന്നും ആർക്കുമുണ്ടാകരുത്. ഇനിയേതായാലും ബി.ജെ.പി.ഭരണം തീരുംവരെ അങ്ങനെ യ�ൊരു ചിന്തയേ വേണ്ട. വർഷത്തിൽ ഒരു നൂറു പേരെയെങ്കിലും രാജ്യദ്രോഹ ക്കുറ്റം ചുമത്തി തൂക്കിലേറ്റണമെന്ന് ക്വാട്ട നിശ്ചയിച്ചേക്കാനും മതി. ഏത് ദുർബല നിമിഷത്തിലാണ് പാർട്ടി വധശിക്ഷ മനുഷ്യത്വരഹിതമാ ണെന്ന നയം സ്വീകരിച്ചതെന്നു ചിന്തി ച്ചുപ�ോകുന്നുണ്ടാകും സഖാക്കളിപ്പോൾ. അത്രയ�ൊന്നും വേവലാതിപ്പെടേണ്ട കാര്യമില്ല. എന്തെല്ലാം കാര്യങ്ങളിൽ പാർട്ടികൾ ഒന്നു പറയുകയും വിപരീതം പ്രവർത്തിക്കുകയും ചെയ്യുന്നു. ഇതാണ് ശരി എന്നു പാർട്ടി പറഞ്ഞു. ശരിയേ ചെയ്യാവൂ എന്നാരെങ്കിലും പറഞ്ഞോ? രാഷ്ട്രീയക�ൊലപാതകം ശരിയല്ല എന്നാണ് പാർട്ടി നിലപാട്. എന്നുവെച്ച്, നാളെ മുതൽ ആരെയും ക�ൊല്ലാൻ പാടില്ല എന്ന് പാർട്ടി പറഞ്ഞോ? അതില്ല. വധശിക്ഷ ശരിയല്ല. പക്ഷേ, ചിലപ്പോൾ ചിലരെ നൂറുപ്രാവശ്യം തൂക്കിക്കൊല്ലാം. തത്ത്വം വേറെ, പ്രയ�ോഗം വേറെ എന്ന പ്രായ�ോഗിക സിദ്ധാന്തത്തിന്റെ ക�ോപ്പിറൈറ്റ് കമ്യൂണിസ്റ്റ് പാർട്ടികൾ ക്ക് അവകാശപ്പെട്ടത�ൊന്നുമല്ല. ഏതു പാർട്ടിയാണ് അങ്ങനെ പാടില്ല എന്നു വാശി പിടിക്കാറുള്ളത്? മഹാത്മാഗാന്ധി വധശിക്ഷയ്ക്കെതിരായിരുന്നു. പക്ഷേ, ഗാന്ധിജി ഭഗത് സിങ്ങിന്റെ വധശിക്ഷ യെ മൗനംക�ൊണ്ട് ശരി വെച്ചതായി ആക്ഷേ പമുയർന്നതാണ്. ‘സ്വതന്ത്രഭാരതത്തിൽ കുറ്റമുണ്ടാകും, പക്ഷേ, ശിക്ഷയുണ്ടാകില്ല. കുറ്റം ഉണ്ടാകുന്നത് മനസ്സിന്റെ ര�ോഗം ക�ൊണ്ടാണ്, അതിന് ശിക്ഷയല്ല പരിഹാരം, ചികിത്സയാണ്’ എന്നെ ഴുതിയതും ഗാന്ധിജി യാണ്. അതു വേറെ കാര്യം. നാഥുറാം ഗ�ോഡ്‌സെയെ ഭ്രാന്താ സ്പത്രിയിൽ ചികിത്സി ക്കുകയല്ല തൂക്കിക്കൊല്ലുകയാണ് നെഹ്രു ഗവണ്മെന്റ് ചെയ്തത്. ഇന്ന് ഗ�ോഡ്‌സെ യ്ക്ക് അമ്പലം പണിയുന്നവനെ നമ്മൾ ശിക്ഷിക്കുന്നുമില്ല, ഭ്രാന്താസ്പത്രിയിൽ പ്രവേശിപ്പിക്കുന്നുമില്ല. മഹാകഷ്ടമാണ്. ജനങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് പ്രവർത്തിക്കലാണ് ജനാധിപത്യമെന്ന് മുഖ്യമന്ത്രിക്കും നിയമമന്ത്രിക്കും എം.എ. ബേബിക്കുപ�ോലും വേണമെങ്കിൽ വാദിക്കാം. ജനഹിതമാണ് ജനാധിപത്യം. സി.പി.എം. കേന്ദ്രക്കമ്മിറ്റിയംഗങ്ങൾ ഒരു ഭാഗത്തും മുഴുവൻ ജനം മറുഭാഗത്തും നിന്നാൽ സർക്കാർ എന്തുചെയ്യും? ഗ�ോ വിന്ദച്ചാമിയെ നൂറുവട്ടം തൂക്കിക്കൊല്ലാം എന്നു പറയാൻ ഒരു എ.കെ. ബാലനെ ങ്കിലും വേണ്ടേ? ല�ോകത്തിലെ നൂറ�ോളം വികസിത ജനാധിപത്യങ്ങളില�ൊന്നും വധശിക്ഷ യില്ലെന്ന് എം.എ. ബേബി പറയുന്ന തിൽ കാര്യമുണ്ട്. നമ്മളെ അവരുടെ കൂട്ടത്തിൽ ചേർക്കണമ�ോ എന്നച�ോദ്യം പ്രസക്തമാണ്. വധശിക്ഷ വേണ്ടെന്നു വെക്കാൻ വികസിത ജനാധിപത്യമ�ൊന്നു മാവേണ്ട. തിരുവിതാംകൂർ രാജഭരണം വധശിക്ഷ വേണ്ടെന്നു തീരുമാനിച്ചിരു ന്നതാണ്. ഇന്ത്യയിൽ ചേർന്നപ്പോഴാണ് വധശിക്ഷ തിരിച്ചുവന്നത് എന്ന്‌അധികം പേര�ോർക്കുന്നുണ്ടാവില്ല. നിയമനിർമാതാക്ക ളല്ല, ജുഡീഷ്യറിയാണ് അന്നത്തെക്കാൾ ഗാന്ധിയന്മാരായത് എന്നതാണ് പ്രധാന മാറ്റം. പ�ൊടുന്നനെയു ണ്ടായ ഒരു ര�ോഷ ത്തിൽ കത്തിയെടുത്തു കുത്തുകയും ആൾ മരിച്ചുപ�ോവുകയും ചെയ്ത കേസുകളിൽ പ്പോലും പ്രതിയെ തൂ ക്കിക്കൊന്ന സംഭവങ്ങ ളുണ്ട് അമ്പതുകളിൽ. ഇന്ന് ജന്മനാ ക്രിമിനൽ ആണെങ്കിലും അപൂർവത്തിൽ അപൂർ വമായ രീതിയിൽ ക�ൊന്നാലേ വധശിക്ഷ കിട്ടൂ. ഗ�ോവിന്ദച്ചാമിയുടെ കാര്യത്തിൽ വധശിക്ഷ വിധിച്ചാലും തൂക്കിക്കൊല്ലാൻ പറ്റണമെന്നില്ല. കൈയില്ലാത്ത ആളെ തൂക്കാമ�ോ എന്ന ച�ോദ്യവുമായി ആളൂര ന്മാർ വരുമെന്നുറപ്പ്. **** ചർച്ചചെയ്യാൻ ഒരു വിഷയവും കിട്ടാതെ കേരളത്തിലെ എണ്ണമറ്റ ചാനലുകൾ മൗനത്തിലായാൽ ഓണാ ഘ�ോഷംതന്നെ മങ്ങിപ്പോകുമായിരുന്നു. അത�ൊഴിവാക്കാനാവണം ശശികല ടീച്ചർ മുതൽ അമിത് ഷാജി വരെയു ള്ള ആർഷഭാരതസംസ്കാരവാദികൾ വാമന-മഹാബലി വിഷയം എടുത്തുപു റത്തിട്ടത്. ബി.ജെ.പി.യുടെ അഖിലേന്ത്യാ യ�ോഗം കേരളത്തിൽ നടക്കുന്നതി നു ത�ൊട്ടുമുമ്പായി ഇങ്ങനെയ�ൊരു വിഷയം കുത്തിപ്പൊക്കിയത് സമയ�ോചി തമായിയെന്നേ പറയേണ്ടൂ. അമ്പതുക�ൊ ല്ലംമുമ്പ് ഇതേ പാർട്ടിയുടെ ഒറിജിനൽ രൂപത്തിന്റെ അഖിലേന്ത്യാമാമാങ്കം ക�ോ ഴിക്കോട്ട് നടന്നപ്പോൾപ്പോലും ആരും വാമനന്റെ ഒറിജിനൽ രൂപത്തെക്കുറിച്ച് കേരളീയരെ ഓർമപ്പെടുത്തിയില്ല. അന്ന് ശശികലടീച്ചറും അമിത് ഷാജിയും ഉണ്ടാ യിരുന്നില്ലല്ലോ എന്നു ച�ോദിക്കരുത്. ഒ. രാജഗ�ോപാലും പി. പരമേശ്വരനുമെങ്കി ലും അന്നുണ്ടായിരുന്നല്ലോ. അന്നുതന്നെ ഈ വിഷയം കേരളത്തിൽ ഇറക്കിയിരു ന്നെങ്കിൽ ഹിന്ദുത്വപാർട്ടിക്ക് നിയമസഭ യിലെന്നല്ല ഒരു പഞ്ചായത്തിൽപ്പോലും അക്കൗണ്ട് തുറക്കാൻ പറ്റുമായിരുന്നില്ല. ഇത്ര ബുദ്ധി അന്നു ത�ോന്നാഞ്ഞത് മഹാ വിഷ്ണുവിന്റെ അനുഗ്രഹം ക�ൊണ്ടാണെ ന്നു കരുതാം. നിരാശവേണ്ട. കാലം മുന്നോട്ടാ ണ് പ�ോകുക എന്നത�ൊക്കെ വെറും അന്ധവിശ്വാസമാണ്. ബീഫ് തിന്നെന്നു പറഞ്ഞും ചത്ത പശുവിന്റെ ത�ോലു രിഞ്ഞെന്നുപറഞ്ഞും ആളെക്കൊല്ലാൻ അന്നൊന്നും ആരും ഒരുമ്പെട്ടിട്ടില്ലല്ലോ. ഇപ്പോൾ പണി തുടങ്ങിയാൽ ഇരു പത്തഞ്ചുക�ൊല്ലം ക�ൊണ്ട് ഓണത്തി ന്റെയും മാവേലിയുടെയും എല്ലാ അവശിഷ്ടങ്ങളും മായ്ച്ചുകളയാൻ പറ്റിയേക്കും. ശ്രമിക്കുന്നതിനെന്താണ് തടസ്സം? ഉത്തരേന്ത്യൻ ഹിന്ദുമതത്തെ ആഗ�ോള ഹിന്ദുമതമാക്കണം. ആചാര ങ്ങളും ആഘ�ോഷങ്ങളും പഞ്ചായത്തു ത�ോറും മാറാൻ പാടില്ല. എങ്ങനെയെ ല്ലാം വേണമെന്ന് ദേശീയതലത്തിൽ തീരുമാനിക്കും. നിലവിലുള്ള തെയ്യം, തിറ, ഓണപ്പൊട്ടൻ, തിരുവാതിരക്കളി തുടങ്ങിയ എന്തെല്ലാം അനാചാരങ്ങളാ ണ് അതേപടി തുടരുന്നത്. ഇവയുടെ യെല്ലാം പഴംകഥകളും പുരാണങ്ങളും സൂക്ഷ്മതലത്തിൽ പരിശ�ോധിക്കാൻ ഒരു സബ്കമ്മിറ്റിയെ നിയ�ോഗിക്കാം. ഹിന്ദി പ്രദേശത്തെ സങ്കല്പങ്ങൾക്കെതിരായവ ഒന്നും എവിടെയും വേണ്ട. മല്ലുകളുടെ മുണ്ടുംമടക്കിക്കുത്തിയുള്ള നടപ്പുതന്നെ നിര�ോധിക്കാൻ സമയമായി. **** സൗമ്യ വധക്കേസിലെ സുപ്രീംക�ോടതി വിധി അബദ്ധമാണെന്നോ വിഡ്ഢിത്തമാ ണെന്നോ മറ്റോ ജസ്റ്റിസ് മാർകണ്ഡേയ കട്ജു പറഞ്ഞതായി മാധ്യമങ്ങളിൽ കാണുന്നുണ്ട്. കാർണ�ോന്മാർക്ക് എവിടെയ�ോ എന്തോ ചെയ്യാമെന്നൊ ക്കെ നാട്ടിൻപുറത്ത് പറയും. കട്ജു എന്തുപറഞ്ഞാലും ആരും ഒന്നുംചെയ്യി ല്ല. ഇനി വല്ല പത്രക്കാരന�ോ നിരീക്ഷ കന്മാര�ോ വല്ലതും എഴുതിയാൽ കഥ കഴിഞ്ഞതുതന്നെയാണ്. ക�ോടതിയല ക്ഷ്യത്തെ പേടിയുള്ളതുക�ൊണ്ട് നമ്മള ത�ൊന്നും കേട്ടിട്ടുമില്ല കണ്ടിട്ടുമില്ല. മനസ്സിലാക്കാൻ പറ്റാത്തത് ജഡ്ജിമാർ ക്ക് എങ്ങനെയാണ് ഇങ്ങനെ അബദ്ധ ങ്ങൾ പറ്റുന്നത് എന്നുമാത്രമാണ്. വി ചാരണക്കോടതിയും ഹൈക്കോടതിയും ഗ�ോവിന്ദച്ചാമിയെ തൂക്കാൻ വിധിച്ചത് അബദ്ധമായിപ്പോയതുക�ൊണ്ടാണല്ലോ സുപ്രീംക�ോടതി അതു തിരുത്തിയത്. അപ്പോൾ വിചാരണക്കോടതിക്കു തെറ്റി, ഹൈക്കോടതിക്കും തെറ്റി. ഇപ്പോൾ കട്ജുവും മറ്റനവധി നിയമജ്ഞരും പറ യുന്നതനുസരിച്ച് സുപ്രീം ക�ോടതിക്കും തെറ്റി. എല്ലാവർക്കുംതെറ്റി. മനുഷ്യർക്ക്, അവർ നിയമജ്ഞരായാ ലും തെറ്റുപറ്റും എന്നുള്ളതുക�ൊണ്ടാണ് തിരുത്താൻപറ്റാത്ത ശിക്ഷ, അതായത് മരണശിക്ഷ ആർക്കും നൽകിക്കൂടാ എന്ന് വിവേകമുള്ള മനുഷ്യർ പറഞ്ഞി ട്ടുള്ളത്. ഗ�ോവിന്ദച്ചാമിയുടെ കുറ്റം സംശയലേശമെന്യേ തെളിഞ്ഞിട്ടുള്ളത് കേരളത്തിലെ പത്രവായനക്കാർക്ക് മാത്ര മാവും. തെളിവും മ�ൊഴിയും ന�ോക്കുന്ന വർക്ക് തെറ്റും പിഴവും പഴുതും ധാരാളം കണ്ടേക്കാം. ആഴ്ചകളും മാസങ്ങളും എടുത്ത് സർവരേഖകളും വായിച്ച് വിസ്താരവും ക്രോസ് വിസ്താരവും കഴിഞ്ഞ് തീരുമാ നമെടുക്കുമ്പോൾ ജഡ്ജിമാർക്ക് തെറ്റാം. മറ്റ് പ്രൊഫഷനുകളിൽ അപ്പീലുകൾ ക്കും റിവ്യൂ പെറ്റീഷനുകൾക്കും ഒന്നും വകുപ്പില്ല. വിസ്താരത്തിനും ക്രോസ് വിസ്താരത്തിനുമ�ൊന്നും നേരവുമില്ല. തെ റ്റിയാൽ മനുഷ്യൻ മരിക്കാം, ചിലപ്പോൾ കൂട്ടത്തോടെ മരിക്കാം. ഇതിനേക്കാൾ ചെറിയ തെറ്റുമതി ജയിലിലെത്താൻ. ങ്ങാ... അങ്ങനെയാണ് ല�ോകം. nprindran@gmail.com വധശിക്ഷ വേ(ണ്ട)ണം സാർപുതിൻ ഡ്യൂമ തിരഞ്ഞെടുപ്പ്‌ഇന്ന്‌, റഷ്യ എങ്ങോട്ട്‌ മലയാളികൾക്ക്‌ സുപരിചിതമായ ലെനിൻഗ്രാഡ്‌(1924-1991) ഇന്നില്ല. പഴയ റഷ്യൻ സാമ്രാജ്യതലസ്ഥാന മായ പെട്രോഗ്രാഡ്‌(1914-1924) ലെ നിൻഗ്രാഡ്‌ആകുന്നതിനുംമുമ്പുള്ള കാലത്തേക്കാണ്‌ തിരിച്ചുപോയത്‌; വീണ്ടും സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌ കാലം. ഗൊ ഗോളിന്റെ സെന്റ്‌ പീറ്റേഴ്‌സ്‌ബർഗ്‌കഥകളിലൂടെ (അവ സാനത്തെ മലയാളം സോവിയറ്റ്‌ എഡിഷൻ പുറത്തിറങ്ങിയത്‌1988- ൽ മോസ്കോയിലെ റാദുഗ പബ്ളി ഷേഴ്‌സും പ്രഭാത്‌ബുക്സും ചേർന്ന്‌) നാം അറിഞ്ഞ സെന്റ്‌പീറ്റേഴ്‌സ്‌ ബർഗിലെ ഏറ്റവും തിരക്കുപിടിച്ച തെരുവായ നേവ്‌സ്കി പ്രോസ്പെക്ട്‌ മറ്റേതു സുന്ദരയൂറോപ്യൻ നഗരം പോലെയും ഇപ്പോൾ വർണശബ ളമാണ്‌. ഒരു കാഴ്ചവസ്തുവിനരികിൽ ഒരു മിനിറ്റ്‌നിങ്ങൾ ചെലവഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ സെന്റ്‌പീ റ്റേഴ്‌സ്‌ബർഗിലെ ആറു കൊട്ടാര ങ്ങളിലായുള്ള ഹെർമിറ്റേജ്‌മ്യൂസിയം കണ്ടുതീർക്കാൻ ചുരുങ്ങിയത്‌31വർ ഷങ്ങളെങ്കിലും വേണമെന്നാണ്‌ കണക്ക്‌. അതാണ്‌ റഷ്യ. എന്നും ഭാവിയുടെ കലവറയാണത്‌, ഇന്നും. ഇന്ന്‌ റഷ്യൻ ഡ്യൂമയിലേക്കു ള്ള തിരഞ്ഞെടുപ്പാണ്‌. ഫലമറി യാൻ വലിയകാത്തുനിൽപ്പൊന്നും ആവശ്യമില്ല. ‘ലോകത്തെ പിടി ച്ചുകുലുക്കുന്ന’ ഒരട്ടിമറിക്ക്‌ അവ സാനനിമിഷത്തിൽ റഷ്യൻജനത വിരലനക്കുന്നില്ലെങ്കിൽ അവിടെ ഇന്ന്‌ ക്രെംലിൻ ഭരിക്കുന്ന ‘സാർ’ ചക്രവർത്തി വ്ലാദിമിർ പുതിന്റെ യുണൈറ്റഡ്‌ റഷ്യ പാർട്ടിതന്നെ ഡ്യൂമയിലെ സിംഹഭാഗവും സ്വന്ത മാക്കും. കമ്യൂണിസ്റ്റുപാർട്ടി കഷ്ടിച്ച്‌ രണ്ടാംസ്ഥാനത്തെത്തും. കാരണം അധികാരത്തിൽ ആരാണോ അവരെ പിന്തുണച്ചാണ്‌നൂറ്റാണ്ടു കളായി റഷ്യൻമനസ്സിന്‌ശീലം. സാർ ചക്രവർത്തിമാരുടെ കാലം മുതൽ അതങ്ങനെയാണ്‌. തിരഞ്ഞെടുപ്പു ചൂട്‌എന്നത്‌എന്തെന്ന്‌ഒരിക്കലുമറി ഞ്ഞിട്ടില്ലാത്ത മോസ്കോയിലൂടെയും സെന്റ്‌പീറ്റേഴ്‌സ്‌ബർഗിലൂടെയുമു ള്ള ഒരു ഹ്രസ്വയാത്രയിൽ സോവി യറ്റ്‌ പതനത്തിന്‌ ശേഷം ജനിച്ച റഷ്യൻഗൈഡ്‌കെറിൽ വിവരിച്ചുത ന്നത്‌റഷ്യയിലിപ്പോൾ ജനാധിപത്യ രാജഭരണം (Democratic Monarchy) ആണെന്നാണ്‌. സാർ ചക്രവർത്തിമാ രുടെ കാലത്തിനുശേഷം കമ്യൂണിസ്റ്റ്‌ സാർ ചക്രവർത്തിമാർ വന്നു ക്രെം ലിനിൽ. പുതിനാണ്‌പുതിയ ‘സാർ.’ ഇവിടെ ഒരു തിരഞ്ഞെടുപ്പ്‌നട ക്കുന്നു എന്നുപോലും മനസ്സിലാകില്ല റഷ്യയിലൂടെ സഞ്ചരിക്കുമ്പോൾ. തി രഞ്ഞെടുപ്പെന്നാൽ പ്രകടനങ്ങളും കൊടിതോരണങ്ങളും തെരുവിലെ കൊട്ടിക്കലാശങ്ങളു മൊക്കെ കണ്ടുശീലിച്ച ഇന്ത്യൻമന സ്സിന്‌ഒരിക്കലും പൊരുത്തപ്പെടാനാ കില്ല അത്രമേൽ അദൃശ്യമായ റഷ്യൻ തിരഞ്ഞെടുപ്പിന്റെ നിശ്ശബ്ദരീതി കൾ. അധികാരക്കസേരയിലുള്ളവർ പറയുന്നതെന്തോ അതാണ്‌എന്നും ഇവിടെ ജനാധിപത്യം. ഒറ്റനോട്ടത്തിൽ പുതിയ കാലത്തോ ട്‌സെന്റ്‌പീറ്റേഴ്‌സ്‌ബർ ഗ്‌പൊരുത്തപ്പെട്ടുകഴിഞ്ഞു. ഉറക്ക മില്ലാത്ത നഗരമാണത്‌. യുെനസ്കോ പൈതൃക പട്ടികയിലുള്ള ആ നഗര ത്തിലേക്ക്‌ ലോകം ഇന്നൊഴുകി ക്കൊണ്ടേയിരിക്കുന്നു. എന്നാൽ, മോസ്കോ വ്യത്യസ്തമാണ്‌. മോസ്കോ വിമാനത്താവളത്തിൽ വന്നിറങ്ങു മ്പോൾത്തന്നെ തിരിച്ചറിയാനാവും ആ നഗരത്തെ ഗ്രസിച്ചിരിക്കുന്ന മ്ളാനത. നഷ്ടപ്രതാപത്തിന്റെ ഖേദം മുഴുവനും ആവാഹിച്ച്‌, അധികാര ത്തിന്റെ നിതാന്തമായ നോട്ടത്തി നുകീഴിൽ പകച്ചുജീവിക്കുന്നതിന്റെ ബദ്ധപ്പാടുകൾ മോസ്കോയുടെ മുഖത്ത്‌ കാണാം. വസന്തത്തിനു വരെ അവിടെ ശൈത്യം ബാധി ച്ചിരിക്കുന്നു. ‘തിരഞ്ഞെടുപ്പോ?!’ ചോദ്യചിഹ്നവും ആശ്ചര്യചിഹ്നവും ഒത്തൊരുമിച്ച്‌ചേരുന്ന മുഖഭാവം മാത്രമായിരുന്നു അതിനെക്കുറിച്ച്‌ ചോദിച്ച മിക്കവാറും പേരുടെ പ്ര തികരണം. പുതിയ റഷ്യൻ സഞ്ചാരങ്ങളിൽ റെഡ്‌സ്ക്വയറും ക്രെംലിൻ കൊട്ടാര വും പള്ളികളുമുണ്ടെങ്കിലും ലെ നിൻമുസോ ളിയമില്ല. യൂറോപ്യൻ/ അമേരിക്കൻ സഞ്ചാരകമ്പനികളെ ാന്നും ലെനിൻ മുസോളിയം പ്രോ ത്സാഹിപ്പിക്കുന്നില്ല എന്നറിഞ്ഞത്‌ റഷ്യയിലെത്തിയപ്പോ ഴാണ്‌. റെ ഡ്‌സ്ക്വയറിലെക്രെംലിൻ കൊട്ടാര പരിസരത്തിൽ തന്നെയാണ്‌ ലെനിൻ മുസോളിയം. എന്നാൽ, ഇന്ന്‌കൊട്ടാരത്തിൽ നിന്ന്‌മുസോ ളിയത്തിലെത്താൻ ചുറ്റിവളഞ്ഞുവേ ണം പോകാൻ. എത്ര മറവുചെയ്യാൻ ശ്രമിച്ചിട്ടും അത്‌ഒരു ശാശ്വത ഓർ മപ്പെടുത്തലിന്റെ ശവകുടീരമായി നിലകൊള്ളുന്നു. ലെനിൻ അവിടെ ഉറങ്ങുന്നു. ഈ ലോകം 1924-ലാണ്‌ എന്നപോലെ. റഷ്യൻ കമ്യൂണിസ്റ്റ്‌പാർട്ടി പക്ഷേ ഏറെ മാറി. സ്റ്റാലിനാണ്‌പാർട്ടിയു ടെ മുന്നണിപ്പോരാളി. പാർട്ടിയുടെ അന്താരാഷ്ട്ര വിഭാഗവുമായി ബന്ധ പ്പെടാനുള്ള ദീർഘനാളത്തെ ശ്രമ ഫലമായാണ്‌ അവർ വാതിൽ തു റന്നുതന്നത്‌. ചിത്രകാരനും സോവി യറ്റ്‌അവാർഡ്‌ജേതാവുമായ പാർ ട്ടിയുടെ പ്രചാരണവിഭാഗത്തിന്റെ ചുമതലവഹിക്കുന്ന ഡിസൈനർ ഇഗോർ പെട്രിജിൻ റോഡിയോനേ ാവ്‌ റഷ്യൻ തിരഞ്ഞെടുപ്പിന്‌ ഉപ യോഗിക്കുന്ന മാർക്സ്‌, എംഗൽസ്‌, ലെനിൻ, സ്റ്റാലിൻ എന്നിവരുടെ പോസ്റ്ററുകൾ അയച്ചുതന്നു. പഴയ പ്രതിച്ഛായകൾ ഉടച്ചുവാർക്കുകയാ ണ്‌ഇഗോറും റഷ്യൻ കമ്യൂണിസ്റ്റ്‌പാർ ട്ടിയും. റഷ്യയെ ഒറ്റപ്പെടുത്താനുള്ള വൈദേശികാധിപത്യത്തിനെതിരെ യുള്ള നീക്കത്തിൽ കമ്യൂണിസ്റ്റ്‌പാർ ട്ടിയുടെ നയങ്ങളെ പഴയ കെ.ജി.ബി. ലഫ്‌റ്റനന്റ്‌ കേണലായ വ്ളാദിമിർ പുതിൻ കണക്കിലെടുക്കുന്നുമുണ്ട്‌. ആരൊക്കെ ഇല്ലാതാക്കാൻ ശ്രമിച്ചി ട്ടും ലെനിനെ ക്രെംലിനിൽ തന്നെ ഉറങ്ങാനനുവദിക്കുന്നതിൽ പുതിൻ ഉദാരമനസ്കനുമാണ്‌; ഉണരാൻ അനു വദിക്കാതെ. രണ്ടു സാർ ചക്രവർത്തി മാർ ക്രെംലിനിൽ ഒരേസമയത്ത്‌ അസാധ്യമാണെന്നത്‌ ആർക്കാണ റിയാത്തത്‌! ക്രെംലിനിൽ ലെനിൻ ഉറങ്ങുമ്പോൾ പുതിൻ ഉണർന്നി രിക്കും. അതാണ്‌റഷ്യൻ രാഷ്ട്രീയം. കെ.ടി.കുഞ്ഞിക്കണ്ണൻ റഷ്യൻ ഫെഡറൽ അസംബ്ലിയുടെ അധ�ോ സഭയായ ഡ്യൂമയിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഒക്ടോബർവിപ്ലവത്തിന്റെ ശതാബ്ദിവർഷത്തിൽ നടക്കുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റുകാർ വലിയ മു ന്നേറ്റങ്ങൾ നടത്തുമെന്നാണ് പല മാധ്യമങ്ങളും രാഷ്ട്രീയപണ്ഡിതരും നിരീക്ഷിക്കുന്നത്. ഗ്ലാസ്‌ന�ോ സ്റ്റെന്നും പെരിസ്‌ട്രോയിക്കയെന്നും നാമകരണം ചെയ്യപ്പെട്ട പ്രതിവിപ്ലവത്തിലൂടെ സ�ോവിയറ്റ് യൂണിയനും സ�ോഷ്യലിസ്റ്റ് സമ്പദ്‌വ്യവസ്ഥയും ഇല്ലാതാക്കപ്പെടുകയായിരുന്നല്ലോ. സ�ോവിയറ്റ് യൂണിയന്റെ ശിഥിലീകരണത്തിനുശേഷം 27 വർഷം പിന്നിടുമ്പോൾ ല�ോകവും പഴയ സ�ോവി യറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന രാജ്യങ്ങളും നവലിബറൽ ചൂഷണനയങ്ങളുടെ ഇരകളായി നരകിക്കുകയാണ്. സ�ോഷ്യലിസ്റ്റ് സമ്പന്നതയിൽ നിന്ന്‌സ്വന്തം രാജ്യത്തെ പട്ടിണിയിലേക്കും ത�ൊ ഴിലില്ലായ്മയിലേക്കും തള്ളിവിട്ട യെത്‌സിന്റെയും പുതിന്റെയുമ�ൊക്കെ നവലിബറൽ നയങ്ങൾ ക്കെതിരായി തിളച്ചുമറിയുന്ന രാഷ്ട്രീയസാഹച ര്യമാണ് റഷ്യൻഗ്രാമങ്ങളിലും നഗരങ്ങളിലും വളർന്നുവന്നിരിക്കുന്നത്. പഴയ സ�ോഷ്യലിസ്റ്റ് സ്വപ്നങ്ങളുടേതായ സ�ോവിയറ്റ് ഗൃഹാതുരത്വം ഈ റിപ്പബ്ലിക്കുകളിലെല്ലാം ശക്തമാവുകയാ ണെന്നാണ് പല പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ‘സ്പുട്‌നിക് ന്യൂസ്’ സ�ോവിയറ്റ് റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്ന 11 രാജ്യങ്ങളിൽ നടത്തിയ ഒരു സർവേ ചൂണ്ടിക്കാട്ടുന്നത്, 35 വയസ്സിനുമുക ളിലുള്ള പൗരന്മാരിൽ ഭൂരിപക്ഷവും സ�ോഷ്യ ലിസവും സ�ോവിയറ്റ് യൂണിയനും തിരിച്ചുവ രണമെന്ന് ആഗ്രഹിക്കുന്നവരാണെന്നാണ്. റഷ്യക്കകത്താണെങ്കിൽ യെത്‌സിനെത്തുടർന്ന് അധികാരമേറ്റെടുത്ത പുതിനും അദ്ദേഹത്തി ന്റെ പാർട്ടിയായ യുണൈറ്റഡ് റഷ്യൻപാർ ട്ടിക്കുമെതിരായി ശക്തമായ ജനവികാരമാണ് നിലനിൽക്കുന്നത്. നാഷണൽ െഡമ�ോക്രാറ്റിക് പാർട്ടിയുടെ കടുത്ത യാഥാസ്ഥിതിക നിലപാ ടുകൾക്കും പുതിന്റെ ക�ോർപ്പറേറ്റ് അനുകൂ ലനയങ്ങൾക്കുമെതിരെ ത�ൊഴിലാളികളെയും മധ്യവർഗവിഭാഗങ്ങളെയും ഗ്രാമീണജനതയെ യും അണിനിരത്തുന്ന പ്രക്ഷോഭസമരങ്ങളിലൂ ടെയാണ് റഷ്യൻ കമ്യൂണിസ്റ്റുപാർട്ടി ശക്തമായ സ്വാധീനംനേടിയെടുത്തിരിക്കുന്നത്. അത് മ�ോ സ്കോയിൽനിന്ന്‌സൈബീരിയ ഉൾപ്പെടെയുള്ള വിദൂരപ്രവിശ്യകളിലേക്ക് അതിന്റെ സ്വാധീനം വ്യാപിപ്പിച്ചിരിക്കയാണ്. റഷ്യയിൽ നിലവിലുള്ള പാർലമെന്റിൽത്ത ന്നെ ഭരണകക്ഷിയായ യുണൈറ്റഡ് പാർട്ടി കഴിഞ്ഞാൽ രണ്ടാമത്തെ കക്ഷി റഷ്യൻ കമ്യൂ ണിസ്റ്റ് പാർട്ടിയാണ്. ആകെയുള്ള 450 അംഗ ഡ്യൂമയിൽ യുണൈറ്റ ഡ് റഷ്യൻ പാർട്ടിക്ക് 238 സീറ്റും കമ്യൂണിസ്റ്റ് പാർട്ടിക്ക് 92 സീറ്റുമാ ണുള്ളത്. കഴിഞ്ഞ ത ി ര ഞ്ഞെ ടുപ്പി ൽ കമ്യൂണിസ്റ്റ് പാർട്ടി യുടെ ജനസ്വാധീന ത്തെ അട്ടിമറിക്കാൻ വലതുപക്ഷ മാധ്യ മസഹായത്തോടെ തിരഞ്ഞെടുപ്പ് നടപ ടികളിൽത്തന്നെ അട്ടി മറിയും അവിഹിത ഇട പെടലുകളുമുണ്ടായി. ഇന്നിപ്പോൾ റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടി ബഹുജനസമരങ്ങളിലും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും നിർണായ കസാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്ന രീതിയിൽ ജനസ്വാധീനം നേടിയെടുത്തിരിക്കുന്നുവെന്നാ ണ് പല നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. മാറിയ സാഹചര്യത്തെയും പുതുതലമുറകളുടെ മന�ോ ഭാവങ്ങളെയും അഭിസംബ�ോധനചെയ്യാൻ കഴി യുന്ന പ്രചാരണപരിപാടികളും ആശയക്യാമ്പ യിനുകളുമാണ് അവർ നടത്തുന്നത്. ഈയ�ൊരു സാഹചര്യംതന്നെയാണ് 2016-ലെ തിരഞ്ഞെടു പ്പിൽ കമ്യൂണിസ്റ്റുകാർ നിർണായകമുന്നേറ്റം നടത്തുമെന്ന് കരുതു ന്നതിന് ന്യായം. സ�ോവിയറ്റ് യൂണി യന്റെ തകർച്ചയ്ക്കു ശേഷം നവലിബറൽ നയങ്ങളുടെ സൗകര്യ ങ്ങളും സൗജന്യങ്ങളും ഉപയ�ോഗിച്ച് വളർന്നു വന്ന മാഫിയാസംഘ ങ്ങൾക്കും വിഭവങ്ങൾ കൈയടക്കുന്ന ക�ോർ പ്പറേറ്റുകൾക്കുമെതി രെ മധ്യവർഗ വിഭാഗ ങ്ങൾക്കിടയിൽനിന്ന്‌ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. പുതിൻഭരണത്തെ പിടിച്ചുകുലുക്കിയ കലാപ സമാനമായ പ്രക്ഷോഭങ്ങൾ മ�ോസ്കോ അടക്ക മുള്ള നഗരങ്ങളിൽ അരങ്ങേറി. പ്രക്ഷുബ്ധമായ ഈയ�ൊരു സാഹചര്യത്തിന്റെ സമ്മർദത്തിലാ ണ് റഷ്യൻജനതയിൽ ആഴത്തിൽ വേരുകളുള്ള സ�ോഷ്യലിസ്റ്റ് സ്വപ്നങ്ങളെ തല�ോടാനും റഷ്യൻ കമ്യൂണിസ്റ്റുപാർട്ടി മുന്നോട്ടുവെച്ച പത്തിനപ രിപാടിയും പല പ്രമേയങ്ങളും പുതിൻ അം ഗീകരിക്കാൻ നിർബന്ധിതനായത്. അതിന്റെ ഭാഗമായാണ് പുതിൻ ദേശസാത്‌കരണ വ്യവ സായനയം പ്രഖ്യാപിച്ചത്. റഷ്യയിലെ ഗ്രാമങ്ങളി ലും നഗരങ്ങളിലും നവലിബറൽ നയങ്ങൾക്കും പുതിന്റെയും മെദ്‌വദേവിന്റെയും രാഷ്ട്രീയനാ ടകങ്ങൾക്കുമെതിരായ പ്രതിഷേധമാണുള്ളത്. വലതുപക്ഷ നാഷണൽ െഡമ�ോക്രാറ്റിക് പാർട്ടി ക്കും പുതിന്റെ യുണൈറ്റഡ് റഷ്യൻ പാർട്ടിക്കും കനത്ത പ്രഹരമേൽപ്പിക്കാൻ ഗെന്നഡിഷുഗാ ന�ോവ് നേതൃത്വംനൽകുന്ന റഷ്യൻ കമ്യൂണിസ്റ്റ് പാർട്ടിക്ക് കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനവും ഇതുതന്നെ. റഷ്യയിലെ ഗ്രാമപ്രദേശങ്ങളിൽ നിരവധി തീവ്ര ഇടതുപക്ഷ ഗ്രൂപ്പുകൾ പ്രവർത്തനമാരംഭി ച്ചിട്ടുണ്ട്. ഇവയ്ക്ക് സംഘടനാപരമായ കെട്ടുറപ്പോ ജനകീയസ്വാധീനമ�ോ ഉണ്ടെന്ന് പറയാനാവില്ല. പക്ഷേ, സ�ോവിയറ്റ് യൂണിയന്റെ ശിഥിലീകരണ ത്തിനുശേഷം മുതലാളിത്തനയങ്ങൾ സൃഷ്ടിച്ച പ്രതിസന്ധിക്കെതിരെ ശക്തമായ ആശയപ്രചാ രണമാണ് ഈ ഗ്രൂപ്പുകൾ നടത്തിക്കൊണ്ടിരി ക്കുന്നത്. തീക്ഷ്ണമാകുന്ന മുതലാളിത്ത പ്രതിസന്ധി മാർക്സിസത്തിന്റെയും സ�ോഷ്യലിസത്തിന്റെ യും പ്രസക്തിയെ വീണ്ടും കണ്ടെത്തുന്നതി ലേക്കാണ് മുതലാളിത്ത പണ്ഡിതരെപ്പോലും എത്തിച്ചിരിക്കുന്നത്. ഒക്ടോബർ വിപ്ലവത്തിന്റെ ജന്മശതാബ്ദിവർഷത്തിൽ റഷ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിലെ കമ്യൂണിസ്റ്റ് മുന്നേറ്റം ല�ോക മെമ്പാടുമുള്ളമുതലാളിത്തവിരുദ്ധശക്തികൾക്ക് ആവേശംപകരുമെന്ന കാര്യത്തിൽ സംശയമില്ല. (കോഴിക്കോട്ടെ കേളുഏട്ടൻ പഠന ഗവേഷണ കേന്ദ്രം ഡയറക്ടറാണ്‌ലേഖകൻ) റഷ്യ ആരുഭരിക്കും എന്ന ചോദ്യത്തിന്‌ഒരുത്തരമേയുള്ളൂ വ്ളാദിമിർ പുതിൻ. -ക്രെംലിനിൽ ഇന്നുള്ള ഏക സാർചക്രവർത്തി. മോസ്കോ സന്ദർശിച്ച മാതൃഭൂമി ന്യൂസ്‌എഡിറ്റർ പ്രേംചന്ദ്‌എഴുതുന്നു കമ്യൂണിസ്റ്റുകാർ തിരിച്ചുവരുമ�ോ? റഷ്യൻ കമ്യൂണിസ്റ്റ്‌നേതാവ്‌ഷ്യുഗാനോവ്‌ സ്റ്റാലിൻ, ലെനിൻ, മാർക്സ്‌എന്നിവരെ ആസ്പദമാക്കി റഷ്യൻ കമ്യൂണിസ്റ്റ്‌ പാർട്ടിക്കായി ഇഗോർ തയ്യാറാക്കിയ 'ന്യൂജെൻ' പോസ്റ്ററുകൾ അരുണാചൽപ്രദേശിൽ ഒരു വർഷമായി നടന്നുകൊണ്ടിരുന്ന കക്ഷിരാഷ്ട്രീയ നാടകം വിചിത്രമായൊരു സമാപ്തിയിലെത്തിയി രിക്കുന്നു. മുഖ്യമന്ത്രിയുൾപ്പെടെ നാല്പത്തിമൂന്ന്‌നിയമസഭാം ഗങ്ങൾ കോൺഗ്രസ്‌പാർട്ടി വിട്ട്‌ അരുണാചൽ പീപ്പിൾസ്‌ പാർട്ടിയെന്ന പ്രാദേശികകക്ഷിയിൽ ചേക്കേറുക, രണ്ടുമാസം മുൻപു വരെ മുഖ്യമന്ത്രിയായിരുന്ന ഒരാൾ മാത്രം കോൺഗ്രസ്‌ നിയമസഭാകക്ഷിയിൽ ബാക്കിയാവുക, അധികാരവടംവലിയിൽ സ്ഥാനംപോയ മുൻ മുഖ്യമന്ത്രി ആത്മഹത്യചെയ്യുക -ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാ ത്ത നാടകങ്ങളാണ്‌കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടയിൽ ആ വടക്കുകിഴക്കൻ സംസ്ഥാനത്ത്‌അരങ്ങേറിയത്‌. കോൺഗ്രസി ലെ ആഭ്യന്തരത്തർക്കങ്ങളെത്തുടർന്ന്‌സ്ഥാനമൊഴിഞ്ഞ നബാം തുക്കിക്കുപകരം സമവായസ്ഥാനാർഥിയായി മുഖ്യമന്ത്രിസ്ഥാ നമേറ്റ പേമ ഖണ്ഡു, നാല്പത്തിരണ്ട്‌എം.എൽ.എ.മാർക്കൊപ്പം പി.പി.എ. എന്ന പീപ്പിൾസ്‌പാർട്ടി ഓഫ്‌അരുണാചൽപ്രദേ ശിൽ ചേർന്ന അപൂർവസംഭവമാണ്‌ഇപ്പോൾ ഉണ്ടായിരിക്കു ന്നത്‌. ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ.യുടെ ഘടകകക്ഷി യാണ്‌ആ കക്ഷി. ഇന്ത്യൻ രാഷ്ട്രീയ മഹാകഥയിൽ ‘ആയാറാം ഗയാറാം’ എന്നു വിളിക്കപ്പെടുന്ന 1980-ലെ ഹരിയാണാ രാഷ്ട്രീയ സർക്കസ്‌ മാത്രമേ ഇതിനു തുല്യമായുള്ളൂ. ‘രാഷ്‌ട്രീയ സർക്കസ്‌’ എന്നു സുപ്രീംകോടതി വിളിച്ച അരുണാചലിലെ കസേരകളി ആരംഭിച്ച ത്‌നബാം തുക്കി മുഖ്യമന്ത്രിയായി അധികാരമേറ്റ 2011 നവംബർ ഒന്നുതൊട്ടാണ്‌. നബാമിന്റെ സഹോദരൻ റേബിയ തുക്കിയാ യിരുന്നു നിയമസഭാ സ്പീക്കർ. ഒരു മാസം കഴിഞ്ഞു നടത്തിയ മന്ത്രിസഭാ പുനഃസംഘടനയിൽ നബാം തുക്കി ആരോഗ്യമന്ത്രി കലിഖോ പുളിനെ ഒഴിവാക്കി. 2015ൽ കലിഖോ പുൾ കോൺ ഗ്രസിൽനിന്നു പുറത്താക്കപ്പെട്ടു. നരേന്ദ്രമോദി സർക്കാർ നി യമിച്ച ഗവർണർ ജ്യോതിപ്രസാദ്‌രാജ്‌ഖോവ എത്തിയതോടെ അരുണാചലപ്രദേശം രാഷ്ട്രീയക്കളിക്കളമായി. തുക്കിക്കെതിരെ നീങ്ങിയ 14 കോൺഗ്രസ്‌വിമത എം.എൽ.എ.മാരെ അയോ ഗ്യരാക്കിയ സ്പീക്കറെ പുറത്താക്കാനുള്ള കളിക്കും ഗവർണർ കൂട്ടുനിന്നു. തുക്കിപക്ഷവും വിമതപക്ഷവും വെവ്വേറെ നിയമ സഭാസമ്മേളനം ചേരുകയും വിമതർ മുഖ്യമന്ത്രിയിൽ അവിശ്വാ സം രേഖപ്പെടുത്തുകയും ചെയ്തതോടെ കാര്യങ്ങൾ വഷളായി. കലിഖോ പുളിന്റെ നേതൃത്വത്തിൽ പതിനൊന്ന്‌ബി.ജെ.പി. എം.എൽ.എ.മാരുടെ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനും ഗവർണർ കൂട്ടുനിന്നു. പക്ഷേ, സുപ്രീംകോടതി ഗവർണറുടെ നടപടിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട്‌ 2016 ജൂലായ് 13-ന്‌നബാം തുക്കിയെ മുഖ്യമന്ത്രിസ്ഥാനത്തു പുനഃസ്ഥാപി ച്ചു. ആക്ടിങ് ഗവർണർ തഥാഗത റോയ്‌ആവശ്യപ്പെട്ടപ്രകാരം സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടിയിരുന്ന തുക്കി, പിറ്റേന്നു രാജിവെക്കുകയും മുൻ മുഖ്യമന്ത്രി ദോർജി ഖണ്ഡുവിന്റെ മകൻ പേമ ഖണ്ഡു പുതിയ മുഖ്യനായി സ്ഥാനമേൽക്കുകയും ചെയ്തു. അധികാരവും പാർട്ടിയും നഷ്ടപ്പെട്ട മുൻ മുഖ്യമന്ത്രി കലിഖോ പുൾ ഔദ്യോഗികവസതിയിൽ തൂങ്ങിമരിച്ചിടത്താണ്‌ഇന്ത്യൻ ജനാധിപത്യത്തിലെ ഈ ദുരന്തനാടകം അവസാനിച്ചത്‌. നാടകം വീണ്ടും തുടരുന്നു. അവസാനത്തിനുശേഷമുള്ള ആ തുടക്കത്തിന്റെ നാന്ദിയാണ്‌പേമ ഖണ്ഡുവിന്റെ നേതൃത്വ ത്തിൽ അരുണാചൽ പീപ്പിൾസ്‌പാർട്ടിയിലേക്കുള്ള കൂറുമാ റ്റത്തിൽ കാണാവുന്നത്‌. കൂറുമാറ്റനിയമ പ്രകാരം തെറ്റെന്നു വിധിക്കാനാവാത്ത ഈ വഴിപിരിയലിന്‌പേമ ഖണ്ഡുവിനും സംഘത്തിനുംഅരുണാചൽപ്രദേശിന്റെപ്രാദേശികസ്വത്വവും വികസനപ്രശ്നങ്ങളും ഉൾപ്പെടെയുള്ള ഒട്ടേറെ ന്യായങ്ങൾ പറ യാനുണ്ട്‌. ഈ കസേരകളിയിൽ അവസാനത്തെ ചിരി ബി.ജെ. പി.യുടേതും എൻ.ഡി.എ.യുടേതുമാവാമെങ്കിലും കക്ഷിരാഷ്ട്രീ യാധിഷ്ഠിതമായ ജനാധിപത്യസങ്കല്പത്തിന്‌ഒത്തുപോകുന്നതല്ല ജനപ്രതിനിധികളുടെ സ്വേച്ഛപ്രകാരമുള്ള ‘ആയാറാം ഗയാറാം’ പാരമ്പര്യം. വടക്കുകിഴക്കിന്റെ സ്വത്വപരമായ പ്രശ്നങ്ങൾ മന സ്സിലാക്കുന്നതിൽ തങ്ങൾ പരാജയപ്പെടുകയാണോ എന്നു സ്വയം ചോദിക്കേണ്ടത്‌ ഡൽഹിയിലെ കോൺഗ്രസ്‌ നേതൃ ത്വമാണ്‌. ഇന്ത്യയുടെ ദേശീയ വൈരുദ്ധ്യങ്ങൾ മനസ്സിലാക്കു ന്നതിലുള്ള തങ്ങളുടെ ദൗർബല്യമാണ്‌, പ്രാദേശിക സംസ്കൃ തികളെയും സ്വത്വങ്ങളെയും അധികാര ലക്ഷ്യോന്മുഖമായ പുതിയൊരു ദേശീയതാവ്യവഹാരത്തിലേക്ക്‌കൂട്ടിയണയ്ക്കാൻ ബി.ജെ.പി.യെ സഹായിക്കുന്നതെന്ന്‌കോൺഗ്രസ്‌മാത്രമല്ല, സോഷ്യലിസ്റ്റുകളും ഇടതുപക്ഷവും തിരിച്ചറിഞ്ഞാലേ ഇന്ത്യൻ ജനാധിപത്യം അതിന്റെ ബഹുലതയിലും ബഹുസ്വരതയിലും തുടർന്നുപോകൂ. സമാധാനം ഉള്ളിൽനിന്നും വരേണ്ടതത്രെ ബുദ്ധൻ അരുണാചലത്തിൽനിന്നുള്ള സന്ദേശങ്ങൾഅവഗണിക്കരുത്‌ abcdeNRE 2016 സപ്തംബർ 18 ഞായറാഴ്ച 1192 കന്നി 2 രേവതി 46k ദ്വിതീയ 30 1938 ഭാദ്രം 27 1437 ദുൽഹജ്ജ്‌16